ലാലീഗയില്‍ റയല്‍ മഡ്രിഡിന് വിജയം

laliga-t
SHARE

ലാലീഗയില്‍ റയല്‍ മഡ്രിഡിന് വിജയം. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരായ മലാഗയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ഇസ്കോയും കാസിമിരോയും റയലിനായി ഗോളടിച്ചു.

മലാഗയുടെ സ്വന്തംതട്ടകത്തിലെത്തിയെ റയലിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഒട്ടും സമ്മര്‍ദ്ദംമില്ലാതെയാണ് ലാ ലീഗയിലെ അവസാനസ്ഥാനക്കാരോട് റയല്‍ ഏറ്റുമുട്ടിയത്. റയലിന്റെ ആദ്യഗോളടിച്ചത്  മലാഗയില്‍ നിന്ന് റയലിലേക്ക് ചേക്കേറിയ താരം തന്നെ . ഇസ്കോ 29ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കാണ് ഇസ്കോ വലയിലെത്തിച്ചത്.

അടുത്തഗോളിനായി രണ്ടാം പാദംവരെ കാത്തിരിക്കേണ്ടിവന്നു റയല്‍ ആരാധകര്‍ക്ക്. ഇതിനിടയില്‍ പകരക്കാരനിറങ്ങിയപ്പോള്‍ ഗ്രൗണ്ട് വിട്ട ഇസ്കോയോടുള്ള ഇഷ്ടം മലാഗാ ആരാധകര്‍ മറച്ചുവച്ചില്ല. എഴുന്നേറ്റ് നിന്നവര്‍ കയ്യടിച്ചു. കാസിമെരോയുലിലൂടെ 63ാം മിറ്റില്‍ റയല്‍ രണ്ടാംഗോളടിച്ചു...

ഫൈനല്‍ വിസില്‍ മുഴങ്ങിയതിനൊപ്പമായിരുന്നു മലാഗയുടെ ആശ്വാസഗോള്‍, ലാലിഗ പോയിന്റ് പട്ടികയില്‍ 67 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് റയല്‍ മഡ്രിഡ്

MORE IN SPORTS
SHOW MORE