ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്

FBL-ENG-PR-MAN CITY-WEST HAM
SHARE

ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക് . മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനോട് തോറ്റതോടെയാണ് അഞ്ചുമല്‍സരം ബാക്കിനില്‍ക്കെ സിറ്റി കിരീടം ഉറപ്പിച്ചത് .  മറ്റൊരു മല്‍സരത്തില്‍  ന്യുകാസില്‍ യുണൈറ്റഡ് ആഴ്സണലിനെ   അട്ടിമറിച്ചു . 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തം മൈതാനത്ത്  വെസ്റ്റ്ബ്രോമിനോട് തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത് . 33 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് 87 പോയിന്റാണുള്ളത്.  സിറ്റിയുടെ അഞ്ചാം പ്രീമിയര്‍ ലീഗ് കിരീടനേട്ടമാണിത് . മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് വെസ്റ്റ് ബ്രോം അട്ടിമറിച്ചത് .73ാം മിനിറ്റില്‍ റോഡ്രിഗസാണ് വെസ്റ്റ് ബ്രോമിന്റെ വിജയഗോള്‍ നേടിയത് 

മറ്റൊരു മല്‍സരത്തില്‍ ന്യുകാസില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ആഴ്സണലിനെ തകര്‍ത്തു . 14ാം മിനിറ്റില്‍ ആഴസ്ണലാണ് ആദ്യ ഗോള്‍ നേടിയത് . എന്നാല്‍ പെരസും , റിറ്റ്സിയും ന്യുകാസിലാനായി വലകുലുക്കിയതോടെ  ആഴ്സണല്‍ അട്ടമറി തോല്‍വി വഴങ്ങി 

MORE IN SPORTS
SHOW MORE