സിറ്റിക്കും യുണൈറ്റഡിനും ഇനി ഒരു സ്റ്റേഡിയം

united
SHARE

മാഞ്ചസ്റ്റര്‍ സിറ്റിക്കും യുണൈറ്റഡിനും ഇനി ഒരു സ്റ്റേഡിയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗ്രൗണ്ടായ ഒള്‍ഡ് ട്രഫോര്‍ഡ് പുതുക്കി പണിയുന്നതിന്റ ഭാഗമായാണ് ഇത്തിഹാദിനെ താത്കാലിമായി യുണൈറ്റഡ് ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത് 

രണ്ടാം ലോക മഹായുദ്ധാനന്തരം ഒള്‍ഡ് ട്രഫോര്‍ഡ് തകര്‍ന്നപ്പോള്‍  സിറ്റിയുടെ പഴയ ഹോം ഗ്രൗണ്ടായ മറീന്‍ റോഡിലായിരുന്നു എട്ടുകൊല്ലം യുണൈറ്റഡ് കളിച്ചത്. എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി നഗരവൈരികള്‍ ഗ്രൗണ്ട് ഷെയര്‍ ചെയ്യാനൊരുങ്ങുകയാണ്.. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് സീസണില്‍ യുണൈറ്റഡിന്റെ മല്‍സരങ്ങള്‍ ഇത്തിഹാദിലായിരിക്കുമെന്ന് യുണൈറ്റഡ് മാനേജര്‍ റിച്ചാര്‍ഡ് അര്‍നോള്‍ഡ് വ്യക്തമാക്കി. സിറ്റി മാനേജ്മെന്റില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അങ്ങിനെയെങ്ങില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ ഇത്തിഹാദില്‍ കളിക്കുന്ന അപൂര്‍വ നിമിഷത്തിന് സാക്ഷിയാകാം ഒരോ കളി പ്രേമിക്കും

MORE IN SPORTS
SHOW MORE