മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട ധാരണം ആഘോഷമാക്കി ആരാധകർ

491128490
SHARE

പ്രീമയിര്‍ ലീഗില്‍  ആസാമാന്യ കുതിപ്പ് നടത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയത്.  ലീഗ് അവസാനിക്കാന്‍ അഞ്ച് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയുള്ള കിരീടധാരണം സിറ്റി താരങ്ങളും ആരാധകരും ആഘോഷമാക്കി .  

നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമയര്‍ ലീഗിലെ അവസാന സ്ഥാനക്കാരായ വെസറ്റ് ബ്രോമിനോട് തോറ്റതോടെ മാഞ്ചസ്റ്റര്‍ നഗരം നീലയണിഞ്ഞു. എത്തിഹാദ് സ്റ്റേഡിയത്തിലേയ്ക്ക് സിറ്റി ആരാധകര്‍ ഒഴുകിയെത്തി. സുഹൃത്തിന്റെ വീട്ടിലിരുന്നാണ് സിറ്റി ക്യാപ്റ്റന്‍ വിന്‍സന്റ് കമ്പനി വിജയം ആഘോഷിച്ചത് . വിഡിയോ കോളിലൂടെ സഹതാരങ്ങള്‍ക്ക് ആശംസയറിച്ചു.

മാഞ്ചസ്റ്ററിലെ പബ്ബിലും ആരാധകര്‍ക്കൊപ്പം വിജയം ആഘോഷിക്കാന്‍ സിറ്റി താരങ്ങളെത്തി . ഗോള്‍ഫ് കളിക്കിടെയാണ് ചാംപ്യന്‍മാരായെന്ന വാര്‍ത്ത പരിശീലകന്‍ പെപ് ഗാര്‍ഡിയോള അറിയുന്നത് . 2001ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തിയതിന് സമാനമായ കുതിപ്പ് നടത്തിയാണ് സിറ്റിയുടെ കിരീടധാരണം 

MORE IN SPORTS
SHOW MORE