സ്പെയിൻ കാത്തിരുന്നത് ഏഴര പതിറ്റാണ്ട്; മധുര സ്മരണകളുമായി റഷ്യയിൽ

spain-world-cup
SHARE

ലോകകപ്പും രണ്ട് യൂറോക്കപ്പും നേടിയ സുവര്‍ണകാലഘട്ടത്തിന്റെ ഓര്‍മയിലാണ് സ്പെയിന്‍ റഷ്യയിലേയ്ക്ക് എത്തുന്നത്. എല്ലാ ലോകകപ്പുകളിലും ഫേവറൈറ്റുകളുടെ പട്ടികയില്‍  ഇടംകിട്ടാറുള്ള സ്പെയിനിന് പക്ഷേ ഏഴരപതിറ്റാണ്ട് കാത്തിരികേണ്ടിവന്നു ലോക ഫുട്ബോളിന്റെ നെറുകയിലെത്താന്‍ .

ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് കുറിയ പാസുകളുമായി സ്പെയിന്‍ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയ വര്‍ഷം... 2010 . ക്വാര്‍ട്ടറില്‍ കളിയവസാനപ്പിക്കുന്ന ടീമെന്നെ ചീത്തപ്പേരുമായായിരുന്നു ദക്ഷിണാഫ്രിക്ക ലോകപ്പിലേയ്ക്കുള്ള  വരവും. സ്വിറ്റ്സര്‍ലണ്ടിനോട് തോറ്റ് തുടക്കം. എന്നാല്‍ സ്പെയിന്റെ ടിക്കി ടാക്ക കളി ശൈലി പിടികിട്ടാതെ എതിരാളികള്‍ കുഴങ്ങിയതോടെ,   ഗ്രൂപ്പ് ഘട്ടവും ക്വാര്‍ട്ടറും കടന്ന് മുന്നേറി.  പോര്‍ച്ചുഗലും ജര്‍നമിയും കടന്ന് ഫൈനലിലേയ്ക്ക്  . അധികസമയത്തേ്ക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ ആന്ദ്രേ ഇനിയേസ്റ്റയെന്ന മധ്യനിരയിലെ മാന്ത്രികന്‍ ഹോളണ്ടിനെ നിശബ്ദാരാക്കി 

സ്പാനിഷ് ഫുട്ബോളിന്റെ സുവര്‍കാലഘട്ടം കണ്ടുവളര്‍ന്ന തലമുറയാണ് ഇത്തവണ റഷ്യയിലേയ്ക്കെത്തുന്നത്. അര്‍ജന്റീനയെ തകര്‍ത്ത് ജുലന്‍ ലൊപ്പെറ്റ്ഗ്യുയിയുടെ കുട്ടികള്‍ വരവറിയിച്ചുകഴിഞ്ഞു.

MORE IN SPORTS
SHOW MORE