നെയ്മര്‍ സുഖം പ്രാപിച്ചുവരുന്നു; പ്രതിക്ഷയിൽ ബ്രസീല്‍ ആരാധകർ

neymar-recovery-t
SHARE

ബ്രസീല്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സൂപ്പര്‍താരം നെയ്മര്‍ സുഖം പ്രാപിച്ചു വരികയാണെന്നും, ലോകകപ്പില്‍ കളിക്കുമെന്നാണ് കരുതുന്നതെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ വ്യക്തമാക്കി. ഫ്രഞ്ച് ലീഗില്‍ മല്‍സരത്തിനിടെ പരുക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് . 

കഴിഞ്ഞ മാസം ഫ്രഞ്ച് ലീഗില്‍ മാര്‍സെയ്ക്കെതിരായ മല്‍സരത്തിനിടെയാണ് നെയ്മറുടെ കാലിന് പരുക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടര മുതല്‍ മൂന്നുമാസം വരെ വിശ്രമം വേണമെന്നാണ്  അറിയിച്ചിരുന്നത്. നിലവിലെ അവസ്ഥയില്‍ ലോകകപ്പിന് മുന്‍പ് നെയ്മര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പ്രത്യാശ പ്രകടിപ്പിച്ചു.  ഫിസിയോതെറപ്പി ചെയ്യുന്ന െനയ്മര്‍ക്ക് ലോകകപ്പിന് മുന്‍പ് മൈതാനത്ത് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോകകപ്പി കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തിനിടെ നെയ്മര്‍ക്ക് പരുക്കേറ്റിരുന്നു.  നെയ്മറില്ലാതെ  സെമിഫൈനലിനിറങ്ങിയ  ബ്രസീലിെന ഒന്നിനെതിരെ ഏഴുഗോള്‍ക്കള്‍ക്ക് തകര്‍ത്ത് ജര്‍മനി ഫൈനലിലേയ്ക്ക് മുന്നേറി. ജൂണ്‍ 17ന്  സ്വിറ്റ്്സര്‍ലണ്ടിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മല്‍സരം . കോസ്റ്ററിക്ക, സെര്‍ബിയ എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ ബ്രസീലിനൊപ്പമുള്ള മറ്റ് ടീമുകള്‍ .

MORE IN SPORTS
SHOW MORE