ഷമിയുടെ ദുബായ് സന്ദർശനം വ്യക്തിപരം; കയ്യൊഴിഞ്ഞ് ബിസിസിഐ

mohammed-shami
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കൂടുതൽ കുരുക്കിലേയ്ക്ക്. ഭാര്യ ഹസിൻ ജഹാൻ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ബിസിസിഐ നടത്തിയ അന്വേഷണത്തിൽ താരം രണ്ട് ദിവസം ദുബായ് സന്ദർശിച്ചതായി ബിസിസിഐ വ്യക്തമാക്കി. ഫെബ്രുവരി 17,18 തീയതികളിലായി ദുബായ് സന്ദർശിച്ചതായി ബിസിസിഐ  കൊൽക്കത്ത പൊലീസിനെ അറിയിച്ചു കഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്കാണോ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടാണോ സന്ദർശനം എന്ന കാര്യത്തിലായിരുന്നു പൊലീസിന് വ്യക്തത വേണ്ടിയിരുന്നത്. എന്നാൽ ഷമിയുടെ ദുബായ് സന്ദർശനവുമായി ബിസിസിഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പൊലീസിനെ ധരിപ്പിച്ചു. ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ഷമി അംഗമായിരുന്നില്ലെന്നും ഷമിയുടെ ദുബായ് യാത്രയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ബി.സി.സി.ഐ. പോലീസിനെ അറിയിച്ചു.

hasin-jahan-shami

പാക്കിസ്ഥാനി മോഡലായ അലിഷബയുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും ഇംഗ്ലണ്ടിലെ ബിസിനസുകാരനായ മുഹമ്മദ് ഭായി എന്ന വ്യക്തിയുമായി ഇരുവർക്കും നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഹസിൻ ജഹാൻ ആരോപിച്ചിരുന്നു. ദുബായിൽ വെച്ച് ഷമിയെ കണ്ടിരുന്നതായും ആരാധികയെന്ന നിലയിലുളള ബന്ധം മാത്രമാണ് ഉളളതെന്നും അലിഷ്ബ പ്രതികരിച്ചിരുന്നു. നമ്മൾ ആരാധിക്കുന്ന വ്യക്തിയെ കാണണമെന്ന് ആഗ്രഹമുണ്ടാകില്ലേ അതിൽ എന്താണ് തെറ്റെന്നും അലിഷ്ബ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം ഷമി ദുബായ് വഴി ഇന്ത്യയിലേയ്ക്ക് വരുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. ആ സമയത്ത് എന്റെ സഹദോരിയെ സന്ദർശിക്കാൻ ദുബായിലേയ്ക്ക് പോകുകയായിരുന്നു ഞാനും. അവിചാരിതമായി ദുബായിൽ വെച്ച ഷമിയെ കണ്ടു. ആരാധികയെന്ന നിലയിൽ ഞാൻ ഷമിക്ക് മെസേജ് അയ്ക്കാറുണ്ടെന്നും അലിഷ്ബ പറഞ്ഞു. 

shami-hasin

മുഹമ്മദ് ഷമിക്കെതിരായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ഷമിയുടെ ഭാര്യ ഹസീൻ ജഹാൻ ബിസിസിഐക്ക് കൈമാറിയിരുന്നു. പരാതിയുടെ വിശദാംശങ്ങളും തെളിവുകൾ ബിസിസിഐ അധ്യക്ഷൻ വിനോദ് റായിക്കും കൊൽക്കത്ത പൊലീസിനും കൈമാറിയിരുന്നു. ഷമിക്ക് പാക്കിസ്ഥാനി യുവതിയുമായി ബന്ധമുണ്ടെന്നും അവരിൽ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നുമാണ് ഷമിയുടെ ഭാര്യയുടെ ആരോപണം. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ ബിസിസിഐ ചെയർമാൻ വിനോദ് റായ് ബിസിസിഐ അഴിമതി വിരുദ്ധ സെല്ലിന് നിർദേശം നൽകിയിരുന്നു.

അതേസമയം കോഴ ആരോപണങ്ങൾ തെളിഞ്ഞാൽ തന്നെ തൂക്കി കൊല്ലാമെന്നായിരുന്നു കണ്ണീരോടെ ഷമിയുടെ മറുപടി. ഏതു തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമി വ്യക്തമാക്കി. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ തന്റെ നിരപരാധിത്വത്തെക്കുറിച്ചു പറയുമ്പോൾ ഷമി പലപ്പോഴും കരഞ്ഞു. രാജ്യത്തെ ഒറ്റുകൊടുക്കുന്നവനല്ല താനെന്നു ഷമി പറഞ്ഞിരുന്നു.

MORE IN SPORTS
SHOW MORE