റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

rino-anto-t
SHARE

പ്രതിരോധനിരതാരം റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. ബെംഗളൂരു എഫ്സിയുമായി റിനോ ധാരണയിലെത്തിയതായാണ് സൂചന. റിനോ പോയാൽ മുന്നേറ്റനിര താരം സി.കെ.വിനീതും ബ്ലാസ്റ്റേഴ്സ് വിട്ടേക്കും. 

കാലാവധി പൂർത്തിയാകാറായിട്ടും കരാർ പുതുക്കാൻ മാനേജ്മെന്റ് തയാറാകാത്തതിനെത്തുടർന്നാണ് റിനോ ആന്റോ കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നത്. അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് കഴിയുന്നതോടെ റിനോയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിക്കും. കളിക്കിടെ പരുക്കേറ്റതിനെത്തുടർന്ന് റിനോയ്ക്ക് ഏതാനും മൽസരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നിരുന്നു. വീണ്ടും പരുക്കേൽക്കാൻ സാധ്യതയുള്ളതിനാല്‍ റിനോയെ അടുത്ത സീസണിൽ നിലനിർത്തേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാടെടുത്തതായാണ് സൂചന. പഴയ തട്ടകമായ ബെംഗളൂരു എഫ്സിയിലേക്കാണ് റിനോ മടങ്ങാനൊരുങ്ങുന്നത്. താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയാറാകാത്തപക്ഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ റിനോയും ബെംഗളൂരു എഫ്സിയും തമ്മിൽ കരാർ ഒപ്പുവയ്ക്കും. 

നാലുവർഷത്തോളം റിനോ ബെംഗളൂരു എഫ്സിക്കു വേണ്ടി കളിച്ചിരുന്നു. റിനോ ടീം വിട്ടാൽ അടുത്ത സുഹൃത്തായ സി.കെ.വിനീതും ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സുമായി ഒരുവർഷത്തേയ്ക്കു കൂടി വിനീതിനു കരാർ ഉണ്ടെങ്കിലും, കൊൽക്കത്തയും ജംഷഡ്പൂർ എഫ്സിയും താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നതായാണ് വിവരം. 

MORE IN SPORTS
SHOW MORE