ഇത് കഠിനപ്രയത്നത്തിന്‍റെ ഫലം; ആഘോ‌ഷതിമിർപ്പിൽ പയിമ്പ്ര വോളി ഫ്രണ്ട്സ് താരങ്ങൾ

volley-award-t
SHARE

മലയാള മനോരമയുടെ സ്പോര്‍ട്സ് ക്ലബ് 2017 പുരസ്ക്കാരം കോഴിക്കോട് പയിമ്പ്ര വോളി ഫ്രണ്ട്സിന്. അപ്രതീക്ഷിതമായി പുരസ്ക്കാരം തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ് ക്ലബിലെ കുട്ടി താരങ്ങളും പരിശീലകരും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ പ്രയത്നത്തിന്‍റെ ഫലമാണ് പുരസ്ക്കാരമെന്ന് ഇവര്‍ പറയുന്നു. 

പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് പയിമ്പ്ര വോളി ഫ്രണ്ട്സ് ക്ലബിലെ താരങ്ങള്‍. പുരസ്ക്കാരനേട്ടം മധുരം വിതരണം ചെയ്ത് ആഘോഷിക്കുകയാണ് ഇവര്‍. ഷെല്‍ഫില്‍ എണ്ണിയാലൊടുങ്ങാത്ത ട്രോഫികളുണ്ടെങ്കിലും മനോരമ സ്പോര്‍ട്സ് ക്ലബ്  പുരസ്ക്കാരം നല്‍കുന്ന ഊര്‍ജം ചെറുതല്ല. പൂര്‍ണ പിന്തുണയുമായി രക്ഷിതാക്കളും ഒപ്പമുണ്ട്. 

കോഴിക്കോട് പുല്ലൂരാമ്പാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്കാണ് രണ്ടാം സ്ഥാനം. തൊടുപുഴ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷനാണ് മൂന്നാം സ്ഥാനം. 

MORE IN SPORTS
SHOW MORE