കണ്ണൂരിൽ വാട്ടര്‍ സ്‌പോട്‌സ് അക്കാദമി ആരംഭിക്കുന്നു

kannur-sports-academy-1
SHARE

ജല കായികയിനങ്ങളില്‍ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വാട്ടര്‍ സ്‌പോട്‌സ് അക്കാദമി ആരംഭിക്കുന്നു. പയ്യന്നൂര്‍ കുന്നരുവിലാണ് ജില്ലാ പഞ്ചായത്തും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി അക്കാദമി തുടങ്ങുന്നത്. ഇതിന് മുന്നോടിയായി കുന്നരു കുറുങ്കടവില്‍ ജല കായിക പരിശീലനവും ആരംഭിച്ചു. 

  

ഒളിംപ്യന്‍ പി.ടി.പൗലോസിന്റെ പിന്‍ഗാമികളെ തേടി കണ്ണൂര്‍ ജല കായികയിനങ്ങളില്‍ കരുത്തുതെളിയിക്കാനൊരുങ്ങുകയാണ്. വ‍ഞ്ചിതുഴയാനും, റോവിങിനും കയാക്കിങിനും ഡ്രാഗണ്‍ ബോട്ടിങ്ങിനൊന്നും ഇനി മലബാറുകാര്‍ ആലപ്പുഴയ്ക്ക് വണ്ടി കയറണ്ട. ജൂണ്‍മാസത്തോടെ അക്കാദമി പ്രവര്‍ത്തമാരംഭിക്കും. ആദ്യഘട്ടത്തിനായി  പത്ത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചുകഴിഞ്ഞു. പരീശലനവും ആരംഭിച്ചു.

കയാക്കിംങ് ആന്റ കനോയിംങ് അസോസിയേഷന്റെ ആറ്് ഡ്രാഗണ്‍ ബോട്ടുകളും കയാക്കിംങ്ങിനായി ഡിടിപിസി നല്‍കിയ നാല്് ബോട്ടുകളും പരിശീലനത്തിനായി ഇവിടെയുണ്ട്്. നീന്തലറിയാവുന്ന 15നും 30നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 

MORE IN SPORTS
SHOW MORE