കിസേക്കയുടെ മനോഹര ഫിനിഷ്; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം കേരള

Thumb Image
SHARE

ഗോകുലം കേരള  സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍. യോഗ്യതാമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു; ഡല്‍ഹി ഡൈനാമോസിനെ തോല്‍പിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സും യോഗ്യത നേടി 

ഐ എസ് എല്ലിന്റെ പ്രൗഡിയുമായെത്തിയ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഗോകുലം കേരള. പന്തടക്കവും കൃത്യതയും സമന്വയിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധം കാഴ്ച്ചക്കാരായി. 42ാം മിനിറ്റില്‍ ഹെന്‍‍‍റി കിസേക്കയുടെ മനോഹര ഫിനിഷ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം നോക്കിനില്‍ക്കെ  വീണ്ടും കിസേക്ക. ബെംഗളൂരു എഫ് സി യാണ് സൂപ്പര്‍ കപ്പില്‍ ഗോകുലത്തിന്റെ എതിരാളികള്‍. മറ്റൊരു  മല്‍സരത്തില്‍ ഡെല്‍ഹി ഡൈനാമോസിനെ  ചര്‍ച്ചില്‍ ബ്രദേഴ്സ് തോല്‍പ്പിച്ചു. വില്ലിസ് പ്ലാസയുടെ ഇരട്ടഗോളുകളാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന് സൂപ്പര്‍ കപ്പ് യോഗ്യതനേടിക്കൊടുത്തത്. ആറാം മിനിറ്റില്‍ ഡല്‍ഹിയാണ് മുന്നിലെത്തിയത്. 35ാം മിനിറ്റില്‍ ചര്‍ച്ചില്‍ ഒപ്പമെത്തി. അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ വില്ലിസ് പ്ലാസ ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ വിജയഗോള്‍ 

MORE IN SPORTS
SHOW MORE