‘ആ സമയത്ത് ഷമി ക്രീസില്‍ ബാറ്റിങില്‍‍’; ഭാര്യ പുറത്തുവിട്ട വാട്ട്സാപ്പ് ചാറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്

shami-hasin
SHARE

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ പുറത്തു വിട്ട വാട്സ്ആപ്പ് ചാറ്റിന്റെ ആധികാരികതയെ കുറിച്ചുളള സംശയങ്ങൾ ഉയരുന്നതായി റിപ്പോർട്ട്. ഹസിന്‍ ‍പുറത്തുവിട്ട സ്ക്രീൻ ഷോട്ട് പ്രകാരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഷമി ചാറ്റ് ചെയ്തതായി കാണിക്കുന്നത്. എന്നാൽ ഈ സ്ക്രീൻ‌ഷോട്ടിൽ കാണിച്ചിരിക്കുന്ന സമയത്ത് ഷമി ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ക്രീൻ ഷോട്ട് വ്യാജമെന്ന് തെളിയിക്കാനായാൽ ഹസിൻ ജഹാന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാകുമെന്നത് കുരുക്കിൽ നിന്ന് കുരുക്കിലേയ്ക്ക് നീങ്ങുന്ന താരത്തിന് ചെറിയ ഒരു ആശ്വാസം നൽകുന്നുണ്ട്. 

ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായ സാഹചര്യത്തിൽ ക്രീസിലെത്തിയ ഷമി 27 റൺസ് നേടുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ ബാറ്റ് ചെയ്യുന്ന ഷമി എങ്ങനെ ചാറ്റ് ചെയ്യുമെന്നത് സ്വഭാവികമായും ഉയരുന്ന ചോദ്യമാണുതാനും. ദേശീയമാധ്യമങ്ങളാണ് ഈ വാർത്ത പുറത്തു വിട്ടത്.

ഷമിക്കെതിരെ ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. 

ഷമി ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നതായും ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണിയുടെ സ്വരമാണ് അയാൾക്ക്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ ഞാൻ കുഴപ്പത്തിലാകുമെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നത്. അയാളുടെ കരിയർ സംരക്ഷിക്കാൻ അയാൾ എന്തും ചെയ്യും. അയാളുടെ കുടുംബാംഗങ്ങളും എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. തനിക്ക് പൊലീസ് സുരക്ഷ ആവശ്യമാണെന്നും ഹസിൻ ജഹാൻ ആവശ്യപ്പെട്ടിരുന്നു. 

കേസും വിവാദവുമായി ഉലയുന്ന ദാമ്പത്യ ബന്ധം തകരാതിരിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന മുഹമ്മദ് ഷമിയുടെ പ്രസ്താവനയെ ഹസിൻ ജഹാൻ തളളിക്കളഞ്ഞിരുന്നു. കൊൽക്കത്തയിലെത്തി ഹസിനുമായും കുടുംബാംഗങ്ങളുമായും ഒത്തുതീർപ്പ് ചർച്ച നടത്താനും താൻ ഒരുക്കമാണെന്ന് ഷമി പറഞ്ഞിരുന്നു.

MORE IN SPORTS
SHOW MORE