മെസിയോ റോണാള്‍ഡോയോ നമ്പര്‍ വണ്‍..? ആ ചോദ്യം വീണ്ടും

messie-ronaldoone
SHARE

മെസിയോ റോണാള്‍ഡോയോ കേമന്‍? ആധുനിക ഫുട്ബോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ദുഷ്കരമായ ചോദ്യം ഒരുപക്ഷേ ഇതാകും. എന്തായാലും കേമനാകാനുള്ള പോരാട്ടം കൂടുതല്‍ മുറുകുന്നുവെന്ന് തെളിയിക്കുന്നതാണ് ഫുട്ബോള്‍ ലോകത്തെ പുതിയ സംഭവങ്ങള്‍.

ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ 100 തവണ വലകുലുക്കിയതിനു പിന്നാലെ മിശിഹയും തൊട്ടു നൂറെന്ന മാന്ത്രിക സംഖ്യ. അതും ചാംപ്യന്‍സ് ലീഗില്‍ നൂറു ഗോള്‍ നേടുന്ന ഏറ്റവും വേഗമേറിയ താരമെന്ന ഖ്യാതിയോടെ. ഗോളുകളുടെ എണ്ണത്തില്‍ മുന്നില്‍ ക്രിസ്റ്റ്യാനോയാണെങ്കിലും സെഞ്ചുറി ക്ലബിലെ മെസിയുടെ വരവ് ഒട്ടും വൈകിയിട്ടില്ലെന്ന് കളിക്കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകും. 

messi

നൂറാം ഗോള്‍ നേടാന്‍ അര്‍ജന്റീന്‍ താരത്തിന് വേണ്ടി വന്നത് 123 മല്‍സരങ്ങള്‍, 10090 മിനിറ്റുകള്‍, 524 ഷോട്ടുകള്‍... അതായത് റൊണാള്‍ഡോയേക്കാള്‍ 14 മല്‍സരങ്ങളും 1758 മിനിറ്റും 266 ഷോട്ടും കുറവ് മതിയായിരുന്നു മെസിക്ക് സെഞ്ചുറിയടിക്കാന്‍.

എന്നാല്‍ റൊണോ ഒട്ടും മോശമല്ല

 117 ഗോളുകളുമായി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ തന്നെയാണ് ചാംപ്യന്‍സ് ലീഗിലെ ടോപ്സ്കോറര്‍. മെസിയേക്കാള്‍  17 ഗോള്‍ കൂടുതലാണ് റയല്‍ സൂപ്പര്‍ സ്റ്റാറിന്റെ അക്കൗണ്ടില്‍. ലോകത്തിലെ ഏറ്റവും മികച്ച താരമാകാന്‍ പറങ്കിപ്പടയുടെ തലവനും അര്‍ജന്റീന്‍ ഇതിഹാസവും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ റെക്കോര്‍ഡ് ബുക്കില്‍ തിരുത്തലുകള്‍ ഇനിയും സംഭവിക്കാം. 

cristiano-ronaldo
MORE IN SPORTS
SHOW MORE