ത്രിരാഷ്ട്ര ട്വന്റി-20 ഇന്ത്യ ഫെനലിൽ

twenty-20
SHARE

ത്രിരാഷ്ട്ര ട്വന്റി20യില്‍  ബംഗ്ലദേശിനെ 17 റണ്‍സിന് തോല്‍പ്പിച്ച്   ഇന്ത്യ ഫൈനലില്‍ . 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് ഇന്നിങ്സ് 159 റണ്‍സില്‍ അവസാനിച്ചു.   ഇന്ത്യക്കായി രേഹിത് ശര്‍മ അര്‍ധസെഞ്ചുറിയും വാഷിങ്ടണ്‍ സുന്ദര്‍ മൂന്നുവിക്കറ്റും നേടി.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചതോടെ ബംഗ്ലദേശിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിത്തുടങ്ങി. ആദ്യവിക്കറ്റില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേടിയത് 70 റണ്‍സ് .   ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലെത്താതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ     അര്‍ധസെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ചു.  

ശിഖര്‍ ധവാന് ശേഷം ക്രീസിലെത്തിയ  സുരേഷ് റെയ്നയും മോശമാക്കിയില്ല.  ശിഖര്‍ ധവാന്‍ 27 പന്തില്‍ 35ഉം സുരേഷ് റെയ്ന 30 പന്തില്‍  47ഉം   റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ്  മുന്‍നിര വാഷിങ്ടണ്‍ സുന്ദറിന്റെ മുന്നില്‍ കറങ്ങിവീണു. അര്‍ധസെഞ്ചുറി നേടി മുഷ്ഫികര്‍ റഹിം ബംഗ്ലദേശിന് പ്രതീക്ഷനല്‍കിയെങ്കിലും 17 റണ്‍സ് അകലെ ബംഗ്ലാദേശ് പൊരുതിവീണു.

MORE IN SPORTS
SHOW MORE