ഐ.എ.എസുകാരെ പൂട്ടികെട്ടി മന്ത്രി&ടീം, ചില ഫുട്ബോള്‍ കാഴ്ചകൾ..!

ministers
SHARE

ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ തോല്‍പിച്ചു. ഭരണത്തിലല്ല, തിരുവനന്തപുരത്ത് നടന്ന ഫുട്ബോള്‍ മല്‍സരത്തിലാണ് സംഭവം. മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിലിറങ്ങിയ സംഘമാണ് ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെ തോല്‍പ്പിച്ചത്. അത്യപൂര്‍വ ഫുട്ബോള്‍ കാഴ്ചയായിരുന്നു ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത്.

സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരും എം.എല്‍.എമാരും ഒരുടീമിലും അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് നല്‍ക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എതിര്‍ടീമായും ഏറ്റുമുട്ടിയെന്നത് മാത്രമല്ല പ്രത്യേകത. വനിത മന്ത്രി നയിച്ച ടീമില്‍ പുരുഷ എം.എല്‍.എമാരും ട്രാന്‍സ്ജന്‍ഡേഴ്സമുണ്ടായിരുന്നു. സാമൂഹ്യനീതി വകുപ്പ് െസക്രട്ടറി ബിജു പ്രഭാകര്‍ നയിച്ച ഉദ്യോഗസ്ഥ ടീമിലുമുണ്ട് വനിതകള്‍. ഇങ്ങിനെ ലിംഗഭേദമില്ലാത്ത മല്‍സരം.

മന്ത്രിക്ക് പുറമെ  പ്രതിഭ ഹരി എം.എല്‍.എയായിരുന്നു ടീമിലെ വനിതാതാരം. എം.എല്‍.എമാരായ രാജു എബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം.ജോണ്‍, എല്‍ദോ എബ്രഹാം , കെ.ബാബു, ടി.വി. ഇബ്രാഹിം എന്നിവരും പന്തുതട്ടി. ഉദ്യോഗസ്ഥ ടീമില്‍ എം.ജി. രാജമാണിക്യം,  ജീവന്‍ ബാബു തുടങ്ങിയ പ്രമുഖരും കളത്തിലിറങ്ങി. ഒടുവില്‍ മന്ത്രിയുടെ ടീം രണ്ടിനെതിരെ മൂന്ന് ഗോളടിച്ച് ഉദ്യോഗസ്ഥരെ തോല്‍പിച്ചു.

വനിതാദിനാചരണത്തിന്റെ ഭാഗമായാണ് ലിംഗഭേദമില്ലാതെ ടീം തയാറാക്കി മല്‍സരം സംഘടിപ്പിച്ചത്.

MORE IN SPORTS
SHOW MORE