സൂപ്പര്‍ കപ്പ് ഫുട്ബോൾ വെറും നാടകം; മിനര്‍വ പഞ്ചാബ് പിൻമാറി

minerva-punjab-fc
SHARE

സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കില്ലെന്ന് ഐലീഗ് ചാംപ്യന്‍മാരായ മിനര്‍വ പഞ്ചാബ്. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സംഘാടനത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് പിന്‍മാറുകയാണെന്ന വിവരം മിനര്‍വയുടെ ഉടമസ്ഥനായ രഞ്ജിത് ബജാജ് അറിയിച്ചത്. ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ പുറത്താകും വിധത്തിലുള്ള സൂപ്പര്‍ കപ്പ് വെറും നാടകമാണെന്ന് രഞ്ജിത് ബജാജ് പറയുന്നു. 

യാത്ര, താമസച്ചിലവുകള്‍ അതത് ടീമുകള്‍ സ്വന്തമായി വഹിക്കണം. മാത്രമല്ല ഈ ടൂര്‍ണമെന്റിന് വേണ്ടി  രണ്ട് മാസത്തെ ശമ്പളവും കളിക്കാര്‍ക്ക് നല്‍കണം. 40 ലക്ഷം രൂപയോളം ചിലവിട്ട് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കേണ്ട സാഹചര്യമില്ലെന്നും എ.എഫ്.സി. ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് മിനര്‍വയെന്നും രഞ്ജിത് ബജാജ് പറഞ്ഞു. ജംഷഡ്പൂരിനെതിരെയായിരുന്നു മിനര്‍വയുടെ സൂപ്പര്‍ കപ്പ് മല്‍സരം. 

MORE IN SPORTS
SHOW MORE