പതിനാലുകാരിയുടെ മുഖത്ത് തുപ്പി; ഇതിഹാസ താരം മാപ്പ് പറഞ്ഞു

jamie-carragher
SHARE

മാഞ്ചസ്റ്റർ യുണൈറ്റിനോട് ലിവർപൂൾ തോറ്റതിനു ശേഷം കാറിൽ തിരിച്ചു പോകവെ പതിനാലുകാരിയായ മാഞ്ചസ്റ്റർ ആരാധികയുടെ മുഖത്ത് തുപ്പിയ മുൻ ഇംഗ്ലണ്ട് താരം ജാമി കാർഗർ മാപ്പ് പറഞ്ഞു. 17 വർഷത്തോളം ലിവർപൂളിന്റെ പ്രതിരോധത്തിന് കോട്ട കെട്ടിയ കാർഗറിന്റെ മുഴുവൻ ഇമേജ് തകർത്തെറിഞ്ഞ സംഭവം കഴിഞ്ഞ ശനിയാഴ്ചയാണ് അരങ്ങേറിയത്. 

പ്രീമിയർ ലീഗിൽ ശനിയാഴ്ച ലിവർപൂളിന്റെ ദയനീയ തോൽവി വഴങ്ങി. നിരാശഭാരവുമായി കാറിൽ മടങ്ങവേ മാഞ്ചസ്റ്റർ ആരാധികയായ പതിനാലുകാരിയുടെ മുഖത്ത് ബോധപൂർവ്വം കാർഗർ തുപ്പിയെന്നാണ് ആരോപണം. പെൺകുട്ടിയുടെ അച്ഛൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെ സംഭവം പുറമലോകമറിഞ്ഞു. 

പെൺകുട്ടിയുടെ പിതാവ് കാർഗരെ മാഞ്ചസ്റ്ററിനോട് ലിവർപൂൾ 2–1 ന് തോറ്റ കാര്യം ഓർമ്മിപ്പിച്ചതോടെ താരം നിയന്ത്രണം വിടുകയായിരുന്നു. പെൺകുട്ടിയുടെ നെറ്റിയിൽ തുപ്പിയെന്നും വല്ലാത്ത മാനസിക വിഷമം ഉണ്ടായതായും കാറിൽ വെച്ച് പൊട്ടിക്കരഞ്ഞതായും പെൺകുട്ടി വെളിപ്പെടുത്തി. 

സംഭവത്തെത്തുടര്‍ന്ന് സ്‌കൈ സ്പോര്‍ട്‌സ് കാരഗറുമായി സംസാരിച്ചു. പെണ്‍കുട്ടിയോടും കുടുംബത്തോടും കാരഗര്‍ കഴിഞ്ഞദിവസം മാപ്പുപറഞ്ഞു. തുപ്പുമ്പോള്‍ പെണ്‍കുട്ടിയെ കണ്ടിരുന്നില്ലെന്നും ഇനിയും മാപ്പുപറയുമെന്നും കാരഗര്‍ പറഞ്ഞു. സ്‌കൈ ചാനലിന്റെ ഫുട്ബോള്‍ ചര്‍ച്ചാ പാനലില്‍ അംഗമാണ് മുന്‍ താരം. 

MORE IN ENTERTAINMENT
SHOW MORE