മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; ക്രിക്കറ്റ് ലോകത്ത് പരിഭ്രാന്തി

muhemmed-shami
SHARE

ഇന്ത്യന്‍ പേസ്‍ ബോളര്‍ മുഹമ്മദ് ഷമിയെ കാണാണില്ലന്ന് അഭ്യൂഹം. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ബന്ധുക്കള്‍ അവസാനമായി ഷമിയോട് ഫോണില്‍  സംസാരിച്ചത്.  പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഒാഫാണ്. ഭാര്യ ഹസിന്‍ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ വധശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഷമിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് കാണാതാകുന്നത്.

അവസാനമായി ഷമി തന്റെ സഹോദരനൊപ്പം ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഗാസിയാബാദ് വരെ സഞ്ചരിച്ചതായി വിവരമുണ്ട്. ഗാസിയാബാദിലെ പിൽകുവയിൽ വച്ച് 9 മണിയോടെ കാണാതാകുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍. മാധ്യമങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് ഷമി കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നിർദേശം നൽകിയിരുന്നു. 

shami-hasin-jahan

വധശ്രമം, ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലാൽ ബസാർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഷമിക്കു മറ്റു സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടെന്നും ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ ആരോപണമുണ്ട്.ഹസിൻ ജഹാന്റെ പരാതി ജാദവ്പുർ പൊലീസിനു കൈമാറിയതായി ജോയിന്റ് കമ്മീഷണർ പ്രവീണ്‍ ത്രിപാഠി പറഞ്ഞു. 

ഭാര്യയുടെ പരാതിയുയർ‌ന്നതോടെ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറിൽനിന്ന് പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാൽ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് ഷമിയുെട ഭാര്യ ഹസിൻ ജഹാൻ അഭിമുഖം നൽകിയിരുന്നു. തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും അവർ പുറത്തുവിടുകയും ചെയ്തു.

MORE IN SPORTS
SHOW MORE