'മുയ്ത്തായ്'ക്ക് കേരളത്തിൽ നിന്നുള്ള അഞ്ച് താരങ്ങൾ

muay-thai
SHARE

തായ്്ലാന്‍റില്‍ വെച്ച് നടക്കുന്ന രാജ്യാന്തര മുയ്ത്തായ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് അഞ്ച് താരങ്ങള്‍. മൂന്ന് സബ് ജൂനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ നാല് പേരും കോഴിക്കോട്ടുകാരാണ്. നേട്ടങ്ങളുടെ പട്ടിക നീളുമ്പോഴും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം ഈ കായിക മത്സരത്തിന് കനിഞ്ഞ് കിട്ടിയിട്ടില്ല.

ആര്‍ട് ഒാഫ് എയിറ്റ് ലിംബ്സ് എന്നറിയപ്പെടുന്ന തായ് ലാന്റിന്റെ സ്വന്തം ആയോധന കലയ്ക്ക് നാട്ടില്‍ പ്രചാരമേറുകയാണ്. കോഴിക്കോട്ട് നിന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യാന്തര മത്സരങ്ങളില്‍ പോലും നാട്ടിലെ താരങ്ങള്‍ മിന്നും ജയം കരസ്ഥമാക്കുന്നു. ഇത്തവണയും അഞ്ചു ചുണക്കുട്ടന്മാര്‍ മത്സരത്തിനിറങ്ങുന്നുണ്ട്.പക്ഷെ ഇവരെ നല്ല വാക്ക് കൊണ്ട് പ്രോത്സാഹിപ്പിയ്ക്കാന്‍ പോലും സ്പോര്‍ട്സ് കൗണ്‍സില്‍ തയ്യാറായിട്ടില്ല 

2016െല രാജ്യാന്തര മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ അനിരുദ്ധ് ഇത്തവണയും തായ് ലാന്‍റിലേക്ക് പറക്കുന്നുണ്ട്. വിഷ്ണുപ്രസാദ് കാര്‍ത്തിക് രാജ് എന്‍ കാര്‍ത്തിക് എന്നിവര്‍ കന്നിയങ്കത്തിനിറങ്ങുകയാണ്.  ഇവരെല്ലാം ഇടിക്കൂട്ടില്‍ നേരിേടണ്ടി വരുന്നത് മുയ്ത്തായ് ഫൈറ്റിന്റെ ജന്മാനാടായ തായ് ലാന്റിലെ താരങ്ങളെയാണ് 

മുയ്ത്തായ് ഫൈറ്റിന്റെ ജന്മനാട്ടില്‍ അവിടുത്തെ താരങ്ങളെ മലര്‍ത്തിയടിച്ച ചരിത്രമുണ്ട് ഈ നാലുപേരുടെയും പരിശീലനകനായ  വിഷ്ണുവിന്. പക്ഷെ സ്പോര്‍ട്സ് കൗണ്‍സിലോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇവരെ കണ്ടമട്ടില്ല. കഴിവും ആത്മവിശ്വാസവും മാത്രം പോര മത്സരത്തിന്റെ ഭാരിച്ച ചെലവും ഈ താരങ്ങള്‍ ഒറ്റയ്ക്ക് പേറണം 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.