സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

santhosh-trophy-t
SHARE

സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രാഹുല്‍ വി. രാജാണ് ക്യാപ്റ്റന്‍. പ്രാഥമിക റൗണ്ടില്‍ കളിച്ച അതേ ടീമിനെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ക്ക് ഈ മാസം 19ന് കൊല്‍ക്കത്തയില്‍ തുടക്കമാകും.

ഗ്രൂപ്പ് ചാംപ്യന്മാരായി ഫൈനല്‍ റൗണ്ടിലേയ്ക്ക് കടന്ന കേരളത്തിന് മുന്നില്‍ ഇനി ഒരേ ഒരു ലക്ഷ്യം മാത്രം, കിരീടം. എന്നാല്‍ ഇതു വരെ കണ്ട മല്‍സരമായിരിക്കില്ല ഇനി. ഏറെ പാടുപെട്ടാലേ ചാംപ്യന്മാരായി തിരിക്കാനാകൂ. പ്രാഥമിക റൗണ്ടില്‍ തമിഴ്നാടിനോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലായതാണ് ഫൈനല്‍ റൗണ്ടിലേയ്ക്ക് നിഷ്പ്രയാസം കടക്കാന്‍ കേരളത്തിന് തുണയായത്. പ്രാഥമിക റൗണ്ടില്‍ കളിച്ച അതേ ടീമിനെയാണ് ഫൈനല്‍ റൗണ്ടിലേയ്ക്കും പരിശീലകന്‍ നിലനിര്‍ത്തിയിരിക്കുന്നത്. 

ഈ മാസം 19ന്  നിലവിലെ ജേതാക്കളായ ബംഗാളും മണിപ്പൂരും തമ്മിലാണ് ആദ്യ മല്‍സരം. കേരളം, ഛണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവരാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗോവ, മിസോറാം, ഒഡീഷ, പഞ്ചാബ്, കര്‍ണാടക എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.