ബാസ്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കം

champions-trophy
SHARE

ചാംപ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കം. പുരുഷ വനിതാ വിഭാഗങ്ങളിലായി കേരളത്തിലെ പതിനഞ്ചു പ്രമുഖ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഈ ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് ഫെഡറേഷന്‍ കപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുക. 

പോയിന്റ് നേടി എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയാണ് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ്, കെഎസ്ഇബി, കേരള പൊലീസ് തുടങ്ങിയവയാണ് പുരുഷവിഭാഗത്തിലെ പ്രമുഖ ടീമുകള്‍. കേരള പൊലീസ്, അസംപ്ഷന്‍ കോളജ് ചങ്ങനാശേരി, പ്രോവിഡന്‍സ് കോളജ് കോഴിക്കോട്, സെന്റ് സേവ്യേഴ്സ് കോളജ് ആലുവ തുടങ്ങിയവയാണ് വനിതാവിഭാഗത്തിലെ പ്രമുഖര്‍. പുരുഷവിഭാഗത്തില്‍ വിജയിക്കുന്ന ടീമായിരിക്കും കേരളത്തെ പ്രതിനിധീകരിച്ച് ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുക. വനിതാ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഉള്‍പ്പെടുത്തി ഫെഡറേഷന്‍ കപ്പിനുള്ള ടീം രൂപവല്‍ക്കരിക്കും.

എറണാകുളം ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷനും ടീം റീബൗണ്ടും കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്ററും സംയുക്തമായാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ചയാണ് ഫൈനല്‍ മല്‍സരങ്ങള്‍. 

MORE IN SPORTS
SHOW MORE