സാഞ്ചസ് വാട്ടിന്റെ ശരിയുത്തരം, റഫറിയ്ക്കു കലിപ്പ്, ഇന്നാ പിടിച്ചോ ചുവപ്പ്

sanjes-watt
SHARE

ഒരുപേരിൽ എന്തിരിക്കുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ ഫുട്ബോൾ താരം സാഞ്ചസ് വാട്ടിന് കൃത്യമായ മറുപടിയുണ്ടാകും. കാരണം പേരുകൊണ്ട് അത്തരത്തിലൊരു പുലിവാല് പിടിച്ച കഥയാണ് മുൻ കേരള ബ്ളാസ്റ്റേഴ്സ് താരം കൂടിയാ സാഞ്ചസ് വാട്ടിന് പറയാനുള്ളത്. 

കളിക്കളത്തിൽ വച്ച്  സ്വന്തം പേരു ചോദിച്ച റഫറിയോട് മൂന്നുവട്ടം പേരുപറഞ്ഞിട്ടും ചുവപ്പ്കാർഡ് കിട്ടി ‘കടക്കുപുറത്ത് എന്ന അവസ്ഥയിലായി ആർസനൽ മുൻ താരം സാഞ്ചസ് വാട്ട്. 

പേര് ചോദിച്ച റഫറിയോട് ‘വാട്ട്’ എന്ന് സാഞ്ചസ് മറുപടി നൽകി. വീണ്ടും പേരുചോദിച്ച റഫറിയോട് ‘വാട്ട്’ എന്നുതന്നെ സാഞ്ചസ് ആവർത്തിച്ചു. മൂന്നാം വട്ടം ചോദിച്ചപ്പോഴും ഇതേ മറുപടി തന്നെ സാഞ്ചസ് വാട്ട് നൽകി. ഒടുവിൽ തന്നെ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിച്ച റഫറി ചുവപ്പ് കാർഡ് നൽകി.  ചോദിച്ച ചോദ്യത്തിന് ശരിയായ മറുപടി നൽകിയ പാവം സാഞ്ചസിന്  കിട്ടിയത് പുറത്തേക്കുള്ള വഴി.

ഇംഗ്ലണ്ടിലെ ഹെമൽ ഹെപ്സ്റ്റെഡ് എന്ന ടീമിന് വേണ്ടി ഇൗസ്റ്റ് തുറെക്ക് യുണൈറ്റഡുമായുള്ള മൽസരത്തിനിടെയിലാണ് ഇൗ രസകരമായ സംഭവം. ഒടുവിൽ ടീം നായകൻ ജോർദാൻ പാർക്കസാണ്  റഫറിയെ കാര്യംപറഞ്ഞു മനസ്സിലാക്കിയത്.  മൽസരത്തിൽ വാട്ടിന്റെ ടീം 2–0 വിജയിക്കുകയും ചെയ്തു. പേരു പറഞ്ഞ് പൊല്ലാപ്പിലായ സാഞ്ചസ് വാട്ട്സ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

MORE IN SPORTS
SHOW MORE