വോളിബോൾ ടീമിനെ മറ്റന്നാൾ പ്രഖ്യാപിക്കും

volley-ball-championship
SHARE

അഖിലേന്ത്യ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള  കേരള  പുരുഷ ടീമിനെ മറ്റന്നാള്‍ പ്രഖ്യാപിക്കും. ഇരുപത്തിരണ്ടംഗ ക്യാമ്പില്‍ നിന്നാണ് ഫൈനല്‍ ടീമിലേക്കുള്ള 12 പേരെ തിരഞ്ഞെടുക്കുക. ടീം ക്യാമ്പിന് കോഴിക്കോട് തുടക്കമായി. 

താരസമ്പന്നമാണ് കേരളത്തിന്റെ പരിശീലന ക്യാമ്പ്. ജിബിന്‍ എം. ജോര്‍ജ്, ജെറോം വിനീത്, രോഹിത്ത്, ജി.സജിത്ത് എന്നിവര്‍ ദേശീയ  ക്യാമ്പ് കഴിഞ്ഞ് അടുത്തിടെയാണ് ടീമിനൊപ്പം േചര്‍ന്നത്. മറ്റെന്നാള്‍ അന്തിമ ടീമിനെ പ്രഖ്യാപിക്കും. കൊച്ചി ബി.പി.സി.എല്ലിന്റെ ഏഴുപേര്‍ ക്യാമ്പിലുണ്ട്. കൂടാതെ കഴിഞ്ഞ തവണ  കിരീടം നേടിയ ടീമിലെ പത്തുപേരും ഉള്‍പ്പെടുന്നു. മല്‍സരം കടുത്തതാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സഹപരിശീലരന്‍  കിഷോര്‍ കുമാര്‍ 

കരുത്തരായ പഞ്ചാബ്, രാജസ്ഥാന്‍ ,ആന്ധ്രപ്രദേശ്  ടീമുകള്‍ ഉള്‍പ്പെടുന്ന  ഗ്രൂപ്പ് എ യിലാണ് കേരളം.പുരുഷ വനിത വിഭാഗങ്ങളിലായി ഇരുപത്തിയെട്ട് ടീമുകളാണ് അറുപത്തിയാറാമത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. സ്വപ്ന നഗരിയിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി വരുന്ന ഇരുപത്തിയൊന്ന് മുതല്‍ ഇരുപത്തിയെട്ട് വരെയാണ്  മേള.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.