വിമർശകർക്ക് സെഞ്ചുറിയുമായി രോഹിതിന്റെ മറുപടി

rohit-sharma
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ നാലു മൽസരങ്ങളിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട രോഹിത് ശർമ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി. പോർട്ട് എലിസബത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ കിടിലൻ സെഞ്ചുറിയടിച്ചാണ് രോഹിതിന്റെ തിരിച്ചുവരവ്. 107 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറിയിലെത്തിയത്. നാല് സിക്സറും പത്ത് ഫോറിന്റെയും അകമ്പടിയോടെയാണ് സെഞ്ചുറി. ഏകദിനത്തിൽ രോഹിത്തിന്റെ പതിനേഴാം സെഞ്ചുറിയാണിത്. ശിഖർ ധവാനും നായകൻ കോഹ്ലിയും രോഹിതിന് മികച്ച പിന്തുണ നൽകി. 

ആദ്യ നാല് ഏകദിന മത്സരങ്ങളിൽ 10 ശരാശരിയില്‍ 40 റണ്‍സ് നേടാനെ രോഹിത്തിന് കഴിഞ്ഞിരുന്നുള്ളൂ. 20, 15, 0, 5 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സംഭാവന. രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ ബാറ്റിങ് പരാജയത്തിന് കാരണം ഫുട്‌വര്‍ക്കില്‍ സംഭവിക്കുന്ന പിഴവാണെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കെപ്ലര്‍ വെസല്‍സ് പറഞ്ഞിരുന്നു. ബാറ്റിങ് ടെക്‌നിക്കും മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.