കോഹ്‌ലിയുടെ വിക്കറ്റ് വീണു; ബരിയ തീ കൊളുത്തി ആത്മഹത്യ ചെയ്തു

virat-kohli
SHARE

കേപ്ടൗണിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുറത്തായതിൽ മനം നൊന്ത് മധ്യപ്രദേശിൽ ആരാധകൻ ആത്മഹത്യ ചെയ്തു. റിട്ടയേർഡ് റയിൽവേ ജീവനക്കാരനായ ബാബുലാൽ ബരിയ എന്ന 63 കാരനാണ് ഇന്ത്യൻ ടീമിന്റെ നിരാശജനകമായ പ്രകടനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. 

വെറും അഞ്ച് റൺസെടുത്ത് കോഹ്‌ലി മടുങ്ങിയതോടെ മുറിയിൽ ഒറ്റയ്ക്കിരുന്നു കളി കണ്ടിരുന്ന ബരിയ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ബരിയ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 

കളി കണ്ടുകൊണ്ടിരിക്കെ ഇയാൾ മദ്യലഹരിയിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിൽ നിന്നാണ് വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീണതിനെ തുടർന്നാണ് ആത്മഹത്യയെന്ന് വിശദീകരിച്ചിരുന്നത്. ഇയാൾ കടുത്ത ക്രിക്കറ്റ് ആരാധകനാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.