കൊടുങ്കാറ്റിനിടയിലും കാർമേഘങ്ങൾക്കിടയിലൂടെ സൂര്യൻ തെളിഞ്ഞിരിക്കും– റൊണാൾഡോയുടെ സന്ദേശം വൈറൽ

cristiano-ronaldo
SHARE

സ്പാനിഷ് ലീഗിൽ പരിതാപകരമായ നിലയിലാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സീസണിൽ മികച്ച കാൽപന്തിന്റെ കെട്ടഴിച്ച റയൽ ഇക്കുറി കളി മറന്ന പോലെയാണ്. വിരസമായ സമനിലകളും സൂപ്പർതാരങ്ങളുടെ മങ്ങിയ പ്രകടനങ്ങളും റയലിന്റെ ആരാധകരുടെ സമനില തെറ്റിച്ചു കഴിഞ്ഞു. സെൽറ്റാ വിഗയോട് സമനില പിടിച്ചതോടെ ആരാധകരോഷം അതിരുവിട്ടു. 

പരസ്യമായി പ്രതികരിച്ച ആരാധകരെ മയപ്പെടുത്താൻ ഒടുവിൽ സൂപ്പർതാരം റൊണാൾഡോ തന്നെ രംഗത്തു വരേണ്ടി വന്നു. കാര്യം എന്തായാലും ഇൻസ്റ്റാഗ്രാമിലൂടെ റൊണാൾഡോ ആരാധകർക്ക് നൽകിയ സന്ദേശം വൈറലായി. റയലിനു വേണ്ടി ഒരായിരം തവണ ആവേശത്തോടെ ഇനിയും ആർപ്പുവിളിക്കാൻ ഈ ഒറ്റ സന്ദേശം മതിയാകും ആരാധകർക്ക്. 

കൊടുങ്കാറ്റ് എത്രകാലമുണ്ടായാലും കാര്‍മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ തെളിഞ്ഞിരിക്കുമെന്നാണ് റൊണാള്‍ഡോ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം. നിലവില്‍ ലാലീഗ പോയിന്റ് പട്ടികയില്‍ 17 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ജയം മാത്രമുള്ള റയലിന് 16 പോയിന്റ് മാത്രമാണുള്ളത്. ബാർസ, അത്‌ലറ്റികോ മാഡ്രിഡ്, വലൻസിയ എന്നിവരുടെ പുറകിലാണ് റയൽ. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.