അംപയർ ഔട്ട് വിധിക്കും മുൻപ് ധോണിയുടെ റിവ്യൂ

Dhoni-Batting.jpg.
SHARE

ഡിആർഎസ് മുതലാക്കുന്നതിൽ എന്നും ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണി മുന്നിലാണ്. ഭൂരിഭാഗം തീരുമാനങ്ങളും ധോണിയ്ക്കു അനുകൂലവുമായിരുന്നു. ധരംശാലയിൽ ശ്രീലങ്കയ്ക്കെതിരെ തോറ്റമ്പിയെങ്കിലും ധോണിയുടെ ഒറ്റയാൻ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ മത്സരത്തിലും ധോണി റിവ്യു ചോദിച്ചു. 33ാം ഓവറിൽ ബുംറയുടെ പാഡിൽ പന്തു പതിച്ചു. വിക്കറ്റിനായി ലങ്കൻ താരങ്ങളുടെ ശക്തമായ അപ്പീൽ. ഔട്ട് വിധിക്കാനായി അംപയർ കൈ ഉയർത്താൻ തുടങ്ങി. എന്നാൽ അതിനു മുന്നേ നോൺ സ്ട്രൈക്കറായിരുന്ന ധോണി റിവ്യൂ ആവശ്യപ്പെട്ടു. പുനഃപരിശോധനയിൽ ബുംറ ഔട്ടല്ലെന്നു വ്യക്തമായി. പന്തിന്റെ ചലനം സൂഷ്മമായി നിരീക്ഷിച്ച ധോണിയുടെ കഴിവിനെ ക്രിക്കറ്റ് നിരൂപകർ പ്രശംസിക്കുകയും ചെയ്തു. 

ബാറ്റ്സ്മാൻ ഒൗട്ടാകുന്നതു സംബന്ധിച്ച അംപയറുടെ തീരുമാനം  പുനഃപരിശോധിക്കാൻ ഇരു ടീമിനും അവസരം നൽകുന്നതാണു ഡിആർഎസ്. 2008ൽ ഇന്ത്യാ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലാണു ഡിആർഎസ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്.2009ൽ ന്യൂസിലൻഡ് – പാക്കിസ്ഥാൻ ടെസ്റ്റിൽ ഡിആർഎസ് ഒൗദ്യോഗികമായി ഉപയോഗിച്ചു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.