തോൽക്കാൻ ഇഷ്ടമല്ല; പക്ഷെ അയാൾ എന്നെ തോൽപിക്കും: കോഹ്ലി

virat-kohli
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുടി ചൂടാമന്നനാണ് വിരാട് കോലി. അദ്ദേഹത്തിന്റെ കളി കണ്ടുപഠിക്കണമെന്ന് പറയുന്ന കാലമാണിത്. എന്നാല്‍, ഇന്ത്യന്‍ ടീമില്‍ തനിക്ക് മറികടക്കനാവാത്ത ഒരു താരമുണ്ടെന്ന് കോലി വെളിപ്പെടുത്തി. അത് വേറാരുമല്ല. മൂന്നാം നമ്പറിലെ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ്. എവിടെയും തോല്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ കോലി, പക്ഷെ ടെന്നീസിലായാലും ടേബിള്‍ ടെന്നീസിലായാലും, ഫിഫയിലായാലും എപ്പോഴും പൂജാര തന്നെ കീഴടക്കാറുണ്ടെന്നും വ്യക്തമാക്കി. 

പൂജാരയ്ക്ക് മുന്നില്‍ ഞാന്‍ എപ്പോഴും പിഴവുകള്‍ വരുത്തും. ഇനി പൂജാരയുമായി ബാഡ്മിന്റണില്‍ ഒരു കൈ നോക്കണം. അതിവേഗ കളിയായതിനാല്‍ അവിടെയെങ്കിലും എനിക്ക് പൂജാരയെ തോല്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. 20102 ലെ ഐപിഎല്ലാണ് തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അന്ന് അമിതമായ ആത്മ വിശ്വാസമായിരുന്നു. പക്ഷെ വിചാരിച്ച പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞില്ല. അതിനുശേഷം ഞാൻ ശൈലി മാറ്റി. അത് വിജയം കണ്ടു. 

ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയം ടെസ്റ്റ് ക്രിക്കറ്റിനോടാണെന്നും കോലി വ്യക്തമാക്കി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.