2018ലെ റഷ്യ ഫുട്ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി

Thumb Image
SHARE

2018ലെ റഷ്യ ഫുട്ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി. പോര്‍ച്ചുഗലും സ്പെയിനും മൊറോക്കോയും ഇറാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയാണ് ഏറ്റവും കടുപ്പമേറിയത്. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ബ്രസീല്‍ ഗ്രൂപ്പ് ഇയിലും ഇടം പിടിച്ചു. ‍ ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയരായ റഷ്യയ്ക്ക് സൗദി അറേബ്യയാണ് എതിരാളി. 

റഷ്യന്‍ സംഗീതവും ചുവടുകളും മോസ്കോയിലെ ക്രെംലിന്‍ കൊട്ടാരത്തെ വിസ്മയിപ്പിച്ച രാത്രി മറഡോണ, മിറോസ്ലാവ് ക്ലോസെ, കഫു, കന്നവാരോ, ഫൊര്‍ലാന്‍ ഇതിഹാസങ്ങള്‍ അണിനിരന്നു വിശ്വമേളയുടെ ഗ്രൂപ്പുകള്‍ നിര്‍ണയിക്കാന്‍. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഉദ്ഘാടനമല്‍സരത്തില്‍ ഏറ്റവുമുട്ടും. ഗ്രൂപ്പ് എയില്‍ ഈജിപ്റ്റും യുറഗ്വായുമാണ് മറ്റ് സംഘങ്ങള്‍. പോര്‍ച്ചുഗലും സ്പെയിനും ഒന്നിച്ചെത്തുന്ന ഗ്രൂപ്പ് ബിയെ മരണ ഗ്രൂപ്പെന്ന് വിളിക്കാം. ഒപ്പമുള്ളത് മൊറോക്കോയും ഇറാനും. 

ഫ്രാന്‍സ് ഓസ്ട്രേലിയ പെറു ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ ഗ്രൂപ്പ് സിയിലിടം കണ്ടെത്തി. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്ക്ക് മല്‍സരിക്കേണ്ടത് ഐസ്ലന്‍റ്, ക്രൊയേഷ്യ, നൈജീരിയ ടീമുകള്‍ക്കെതിരെ. ഗ്രൂപ്പ് ഇയിലാണ് ബ്രസീലിന് സ്ഥാനം. പോരടിക്കേണ്ടത് സ്വിറ്റ്സര്‍ലന്റ്, കോസ്റ്ററിക്ക, സെര്‍ബി എന്നീ ടീമുകളുമായി. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി മോക്സിക്കോ, സ്വീഡന്‍, ദക്ഷിണകൊറിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എഫില്‍ ഇടം പിടിച്ചപ്പോള്‍‌ ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലീഷ് സംഘം. പോളണ്ടും സെനഗലും കൊളംബിയയും ജപ്പാനും ഗ്രൂപ്പ് എച്ചിലെ പ്രതിനിധികളായി. 2018 ജൂണ്‍ 14നാണ് ലോകകപ്പിന് കിക്കോഫ്.

MORE IN SPORTS
SHOW MORE