കൊമ്പന്‍മാര്‍ കുതിക്കും; പുതിയ കളിശൈലിയില്‍

Thumb Image
SHARE

എക്കാലത്തേയും മികച്ച തയാറെടുപ്പുകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ നാലാം സീസണിനൊരുങ്ങുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച മധ്യനിര താരങ്ങളുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് കരുത്താകും. സന്തുലിതമാണ് ടീം ലൈനപ്പെന്നാണ് മാനെജ്മെന്റിന്റെ വിലയിരുത്തല്‍.

സ്പെയിനില്‍ പോയി പരിശീലനം. തന്ത്രങ്ങള്‍ മാഞ്ചസ്റ്ററിന്റെ കളിമുറ്റത്ത് നിന്ന്. ടോട്ടല്‍ ഫുട്ബോളിന്റെ കേന്ദ്രമായ ഹോളണ്ടില്‍ ജനിച്ചു വളര്‍ന്ന റെനി മ്യൂലന്‍സ്റ്റീന്‍ അപ്രതീക്ഷിതമായത് ചിലത് കരുതി വയ്ക്കുന്നുണ്ട്. മധ്യനിരയുടെ മെല്ലപ്പോക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തീരാശാപമെങ്കില്‍ ഇനി കളി മാറും. 

വിനീതിനൊപ്പം അരാത്ത ഇസുമിയും ജാക്കി ചന്ദും മിലന്‍ സിങ്ങും ഇന്ത്യന്‍ കരുത്തറിയിക്കുമ്പോള്‍ ഘാനയുടെ അണ്ടര്‍-23 താരം കറേജ് പെകൂസണ്‍ അത്ഭുത പ്രകടനങ്ങള്‍ പുറത്തെടുത്തേക്കും. ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും ഒന്നിക്കുന്ന മുന്നേറ്റവും വെസ് ബ്രൗണും സന്ദേശ് ജിങ്കാനും കാവല്‍ നില്‍ക്കുന്ന പ്രതിരോധവും ഉള്ളപ്പോള്‍ ടീമിനെക്കുറിച്ച് പരാതി പറയേണ്ട കാര്യമില്ല കോച്ചിന്. 

അണ്ടര്‍-17 ലോകകപ്പിനൊരുക്കിയ ഗ്രൗണ്ട് പരിശീലനത്തിനായി ലഭിച്ചതും ബ്ലാസ്റ്റേഴ്സിനെ സഹായിച്ചു. ഉദ്ഘാടനദിനത്തില്‍ തന്നെ ജയം സ്വന്തമാക്കാനായാല്‍ കരുത്തോടെ കുതിക്കാം കൊമ്പന്‍മാര്‍ക്ക്.  

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.