ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് നാലാമത്തെ കുഞ്ഞ് പിറന്നു

cristiano-ronaldo
SHARE

പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് വീണ്ടും പെൺകുഞ്ഞ്. മുത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയറും പുതിയ കുഞ്ഞും ക്രിസ്റ്റ്യാനോയും ഒരുമിച്ചു നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ്  ചെയ്തു കൊണ്ടാണ് താരം വീണ്ടും അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. 

‘‘അലാന മാർട്ടിന ജനിച്ചു! അലാനയും അമ്മ ജിയോയും സുഖമായിരിക്കുന്നു. ഞങ്ങളെല്ലാവരും ഹാപ്പിയാണ്!’’–. ക്രിസ്റ്റ്യാനോ കുറിച്ചു. കഴിഞ്ഞ ജൂണിൽ വാടകഗർഭപാത്രത്തിൽ ജനിച്ച ഇവ, മത്തേയു എന്നീ ഇരട്ടക്കുട്ടികളുംക്രിസ്റ്റ്യാനോയ്ക്കുണ്ട്. 

ഒരു അച്ഛനായിരിക്കുകയെന്നത് അതുല്യമായ അനുഭവമാണെന്നും ഈ റോൾ പൂർണമായി ആസ്വദിക്കുന്നതായും താരം പറഞ്ഞു. കുടുംബമാണ് എന്റെ ജീവിതത്തിൽ ആഹ്ലാദവും സന്തോഷവും നിറയ്ക്കുന്നതെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

MORE IN SPORTS
SHOW MORE