കോഹ്‌ലിയുടെ ഉരുക്ക് ശരീരത്തിന്റെ രഹസ്യം ഇതാണ്

kohli-fitnes
SHARE

കടഞ്ഞെടുത്ത ആ ബോഡി കണ്ടാൽ ആർക്കും ചെറിയൊരു അസൂയ ഉണ്ടാകും. ഇഷ്ടിക അടുക്കി വച്ചപോലെയുള്ള സിക്സ് പാക്കും ഉരുക്കു പോലുള്ള കൈകാലുകളും.. മറ്റാരെക്കുറിച്ചുമല്ല പറയുന്നത്, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെക്കുറിച്ചു തന്നെ. വെടിയുണ്ട കണക്കെ പന്ത് ഗാലറിയിലേക്കു പറത്താനുള്ള കരുത്ത് കോഹ്‌ലി നേടുന്നത് എങ്ങനെ എന്നു കൂടി നാം അറിയണം. 

ഒരു ഓംലെറ്റോടെയാണ് കോഹ്‌ലിയുടെ ദിവസം ആരംഭിക്കുന്നത്. മൂന്നു മുട്ടയുടെ വെള്ളയും ഒരു മുഴുവൻ മുട്ടയും ചേർത്തുണ്ടാക്കുന്ന ഓംലെറ്റിനൊപ്പം ചീരയും കുരുമുളകുപൊടിയും ചീസും ധാരാളം കഴിക്കും. ഗ്രിൽ ചെയ്തതോ ബേക് ചെയ്തതോ ആയ മത്സ്യവും നിർബന്ധമാണ്. ഒപ്പം പപ്പായയും തണ്ണിമത്തനും കൂടെയുണ്ടെങ്കിൽ നല്ലത്. ഗ്ലൂട്ടൻ ഫ്രീ ബ്രഡും നട്ട് ബട്ടറും ബ്രേക്ഫാസ്റ്റിൽ തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഒപ്പം നാരങ്ങ ചേർത്ത വലിയൊരു കപ്പ് ഗ്രീൻ ‌ടീ കൂടിയായാൽ ബ്രേക്ഫാസ്റ്റിന്റെ പട്ടിക തീരും. 

ഉച്ചഭക്ഷണത്തിൽ ചോറും ചപ്പാത്തിയുമൊന്നുമില്ല. ഗ്രിൽഡ് ചിക്കനും പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതും പച്ചക്കറികളുമൊക്കെയാണ് ഉച്ചയ്ക്കു കഴിക്കുന്നത്. 

അത്താഴത്തിന് കടൽ വിഭവങ്ങളാണ് പ്രിയം.  മത്സ്യങ്ങളായിരിക്കും പാത്രത്തിന്റെ ഏറെ ഭാഗവും. മസിൽ കൂട്ടാനായി റെഡ് മീറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താറുണ്ട്. ഒപ്പം സൂപ്പും സലാഡും കൂടെയുണ്ടെങ്കിൽ സംഗതി ജോറാകും.

ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുന്ന കോഹ്‌ലി പരമാവധി വീട്ടിൽ തന്നെയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ദിവസവും രണ്ടു മണിക്കൂറെങ്കിലും താരം വർക്കൗട്ടിനു വേണ്ടി ചിലവഴിക്കാറുണ്ട്. വിശപ്പ് നന്നായി തോന്നുമ്പോൾ ബർഗർ കഴിക്കുന്നതിനു പകരം നട്ട്സോ അല്ലെങ്കിൽ ആരോഗ്യകരമായ സാൻഡ്‌വിച്ചോ കഴിക്കുന്നതാണ് കോഹ്‌ലിയുടെ രീതി. 

പിന്നൊരു ഉപദേശം കൂടി താരം ആരാധകർക്കു നൽകാറുണ്ട്, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത് . കാരണം അവ നിങ്ങളുടെ പ്രതിരോധശേഷിയെ തകർക്കുന്നതാണെന്നു താരം പറയുന്നു

MORE IN SPORTS
SHOW MORE