അത്യന്തം സാഹസികത നിറഞ്ഞ മിക്സഡ് മാർഷൽ ആർട്സ് എന്ന ആയോധനകലയിൽ രാജ്യത്തിന്റെ പ്രതീക്ഷയായ ഒരു കോഴിക്കോട്ടുക്കാരിയെ പരിചയപ്പെടാം. ബഹ്റിനിൽ നടക്കുന്ന ലോക അമേച്ചർ ചാംപ്യൻഷിപ്പിലുള്ള തയാറെടുപ്പിലാണ് പ്രൊവിഡൻസ് കോളേിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ നൈപുണ്യ.
നൈപുണ്യയുടെ ഇടിക്ക് പഞ്ച് അൽപം കൂടും. മലയാളിക്ക് അത്ര പരിചയമില്ലാത്ത മിക്സഡ് മാർഷൽ ആർട്ട്സെന്ന അയോധനകലയിലേക്കെത്തിയ ആദ്യ മലയാളി പെൺകുട്ടിയാണ് നൈപുണ്യ. ബോക്സിങ്ങും സബ്മിഷൻ റസ്്ലിങും ബോക്സിങ് മൈതായും കൂടിചേർന്ന കളിയാണ്
എം.എം.എയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിക്സഡ് മാർഷൽ ആർട്ട്സ്. നവംബറിൽ ബഹറൈനിൽ നടക്കുന്ന ലോക അമേച്ചർ ചാംപ്യൻഷിപ്പിലേക്ക് നൈപുണ്യ യോഗ്യത നേടി. അതും പരിശീലനം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ
അമ്പത് കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലാണ് ലോകചാമ്പ്യൻഷിപ്പിൽ മൽസരിക്കുന്നത്. ഒപ്പം ഇന്ത്യൻ സൂപ്പർ ഫൈറ്റ് ലീഗിലെയും ഏക മലയാളി പെൺസാന്നിധ്യമാണ് ഈ പതിനെട്ടുകാരി
ഒരറ്റ മൽസരത്തിൽ കൂടി പങ്കെടുത്താല്‍ പ്രൊഫഷണൽ മൽസരങ്ങളിലേക്ക് നൈപുണ്യക്ക് യോഗ്യത ലഭിക്കും. പിന്നെ രാജ്യാന്തര ഇടിക്കൂട്ടുകളിൽ കോഴിക്കോട്ടുകാരിയെയും കാണാം.