വിദേശ രാജ്യങ്ങളിലടക്കം നടത്തിയ പരിശീലനത്തിന്റെ മികവുമായാണ് ഇന്ത്യന്‍ ടീം അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനിറങ്ങുന്നുത്.സന്നാഹ മല്‍സരങ്ങളിലെ മികച്ച പ്രകടനം ടീമിന്റെ ആത്മവിശ്വാസം വര്ദ്ധിപ്പിച്ചിണ്ടുണ്ട്. അതേസമയം ഇന്ത്യന്‍ ടീമിന് പ്രോല്‍സാഹനവുമായി പരമാവധി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പട.
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് മൂന്നു ദിവസം ബാക്കി നില്‍ക്കേ, കന്നിയങ്കത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീം പുതുയുഗമാണ് സ്വപ്നം കാണുന്നത്. പരിശീലകനായ പോര്‍ച്ചുഗീസ് മുന്‍ താരം ലൂയി നോര്‍ട്ടണ്‍ ഡി. മറ്റോസിന്റെ തന്ത്രങ്ങള്‍ ഇന്ത്യ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മികച്ച പ്രകടനം ഉറപ്പ്.പന്തടക്കത്തിലും പാസിങ്ങിലുമുള്ള പോരായ്മകള്‍ നികത്തി ഒത്തിണക്കമുള്ള സംഘമാക്കി ടീമിനെ മാറ്റാനാണ് പരിശീലകന്റെ ശ്രമം.നായകന് അമര്‍ജിത് സിങ് കിയോം, അനികേത് ജാദവ്, സുരേഷ് സിങ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.മധ്യനിരയിലെ മലയാളി താരം പി,രാഹൂലും പ്രതീക്ഷ നല്കുന്നു. അതേസമയം പൊതുവേ ഫുട്ബോളിനോട് മുഖം തിരിക്കുന്ന രാജ്യതലസ്ഥാനത്തിന്റെ മനോഭാവത്തിന് ഇത്തവണ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് പരമാവധി കാണികളെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പട. കളികാണാന്‍ എത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് വിതരണവും കളിക്കാരുടെ പടംവച്ചുള്ള ഫ്ളക്സുകള്‍ സ്ഥാപിച്ചും ആരാധകര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ ആറിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയടെ ആദ്യ മല്‍സരം.