ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയം. ക്രസ്റ്റ്യാനോയുടെ ഇരട്ട ഗോളില്‍ റയല്‍ മഡ്രിഡ്, ഡോര്‍ട്ട്മുണ്ടിനെ 3-1 ന് തോല്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയും സെവിയ്യയും ടോട്ടനവും വിജയിച്ചു
പത്തൊമ്പതാം മിനിട്ടില്‍ ഗാരത് ബെയ്ലാണ് തുടങ്ങിവച്ചത്. ബെയ്ലിന്റെ തന്നെ കിടിലന്‍ പാസിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍
അന്പത്തിനാലാം മിനിട്ടില്‍ ഡോര്്ട്മുണ്ട് ഒരു ഗോള്‍ മടക്കിയെങ്കിലും അവസാനത്തെ റൊമാള്ജോ ടച്ചില്‍ റയല്‍ മല്‍സരം 31 ന് ജയിച്ചു. സൂപ്പര്‍ താരം അഗ്യൂറോ പെനാല്‍റ്റി തുലച്ച മല്‍സരത്തില്‍ കെവിന് ഡെ ബ്രൂയിന് 48. റഹീം സ്റ്റെര്‍ലിങ് 90 ഗോളിലാണ് സിറ്രി ഷക്തറിനെ തകര്‍ത്തത്.