അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാളി കെ.പി.രാഹുല്‍ തൃശൂര്‍ ഒല്ലൂക്കര സ്വദേശിയാണ്. ടീം പ്രഖ്യാപനം വന്ന ശേഷം ഒല്ലൂക്കര ഗ്രാമം ആഘോഷത്തിമിര്‍പ്പിലാണ്. നാടിന്റെ പ്രിയപ്പെട്ട രാഹുല്‍ ജൂനിയര്‍ ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം. ദേശീയ ടീമിലുള്ള ഒരേയൊരു മലയാളിയും രാഹുല്തന്നെയായത് ഇരട്ടിമധുരമാണ് നല്‍കുന്നത്. തൃശൂര്‍ മുക്കാട്ടുകര ബെത്്ലേഹം സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു.
ഫുട്ബോള്‍ മല്‍സരങ്ങളുമായി തിരക്കിലായതോടെ പത്താംക്ലാസ് വരെ മാത്രമേ സ്കൂളില്‍ പോയുള്ളൂ. അച്ഛന്റെ സഹോദരനായ ഷിബുവാണ് കാല്പന്തുളിയിലെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രചോദനം നല്‍കിയത്. നായ പരിശീലകനും ഡോഗ് ഷോകളില്‍ നിരവധി ട്രോഫികള്‍ വാരിക്കൂട്ടിയ പ്രവീണാണ് അച്ഛന്. അമ്മ ബിന്ദുവും ഏഴാംക്ലാസുകാരിയായ സഹോദരി കെ.പി.നന്ദനയും അടങ്ങുന്നതാണ് കുടുംബം. ഇനി ലോകകപ്പിലെ മല്‍സരങ്ങള്‍ കഴിഞ്ഞ ശേഷമെ, രാഹുല്‍ വീട്ടില്‍ വരൂ. മല്‍സരം നേരില്‍ കാണാന്‍ പോകണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.