ബാറ്റിങ് പരിശീലനം മഴമുടക്കിയതോടെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി പരിശീലനം തോക്കിലേക്കു മാറ്റി. കൊൽക്കത്ത പൊലീസ് ട്രെയ്നിങ് സ്കൂളിലെ ഷൂട്ടിങ് റേഞ്ചിൽ പരിശീലനം നടത്തുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ഓസീസിനെതിരായ രണ്ടാം ഏകദിനത്തിനു മുൻപായാണ് ഇന്ത്യൻ താരം പൊലീസ് ട്രെയ്നിങ് സ്കൂളിലെത്തിയത്. ഷൂട്ടിങ്ങിലെ ധോണിയുടെ കൃത്യത അവിശ്വസനീയമെന്ന അടിക്കുറിപ്പോടെയാണു കൊൽക്കത്ത പൊലീസ് ചിത്രം പുറത്തുവിട്ടത്.