പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍. മൂന്ന് ഗെയിം നീണ്ട സെമിപോരാട്ടത്തില്‍ ചൈനയുടെ ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് ഫൈനലിലെത്തിയത്. ജപ്പാന്റെ ലോക ചാംപ്യന്‍ നൊസോമി ഒകുഹാരയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി
മുഖാമുഖമെത്തിയ എട്ടുപോരാട്ടങ്ങളില് അഞ്ചിലും വിജയിച്ചതിന്റെ പെരുമയെ കൃത്യമായ ഗെയിം പ്ലാനോടെ മറികടന്നു സിന്ധു. ബിങ്ജിയാവോയുടെ ഇടംകൈ ഷഓട്ടുകള്ക്ക് സിന്ധുവിന്റെ ക്ലാസിക് മറുപടികള്‍
ആദ്യഗെയിമില്‍ 21-10ന്റെ അനായാസ ജയം. രണ്ടാം ഗെയിമില്‍ 11-6ന് മുന്നില്‍. പിന്നീടുണ്ടായ ഏകാഗ്രതക്കുറവില് സിന്ധുവിനെ മറികടന്ന മുന്നേറിയ ചൈനീസ് യുവതാരം 21-1ന് രണ്ടാം ഗെയിം സ്വന്തമാക്കി. സമ്മര്‍ദം സിരകളിലെ രക്തയോട്ടം കൂട്ടിയപ്പോള്‍ സിന്ധുവിന്റെ പരിചയസമ്പത്ത് മേല്‍ക്കൈ നേടി. 21-16നാണ് ചൈനീസ് പ്രതിരോധത്തെ മറികടന്ന് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ലോകചാംപ്യന്‍ഷിപ്പ് ഫൈനലിന് ആവര്ത്തനമൊരുക്കി ഒകുഹാരയും കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്.