ചാംപ്യന്സ്ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ്ഘട്ട മല്‍സരങ്ങള്‍ക്ക് തുടക്കമായി. വമ്പന്മാരായ ചെല്‍സിക്കും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാര്‍സിലോനയ്ക്കും വിജയത്തുടക്കം. എതിരില്ലാത്ത ഗോളുകള്‍ക്കായിരുന്നു വമ്പന്മാരുടെ വിജയം
മൈതാനവും സ്റ്റേഡിയവും സൂപ്പര്പോരാട്ടങ്ങളില് മതിമറന്നനിമിഷങ്ങള്. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി പോരിെനത്തിയ അഞ്ച് പ്രീമിയര്‍ ലീഗ് ടീമുകളുടെ വിജയവും ചരിത്രമായി. എതിരാല്ലാത്ത ഗോളുകള്‍ക്കായിരുന്നു വമ്പന്മാരുടെ വിജയം. മെസിയുടെ ഇരട്ടഗോള്‍ മികവിലായിരുന്നു ബാര്‍സിലോന എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് യുവന്റസിനെ തകര്‍ത്തത്.
പൊന്നും വിലക്ക് പിഎസ്ജി സ്വന്തമാക്കി നെയ്മര്‍ കളിയുടെ 19 ാം മിനിറ്റില്‍ സെല്‍റ്റിക്കിന്റെ വലക്കുലുക്കി. സഹതാരങ്ങളുടെ വക പിന്നാലെ വന്നു ഉജ്വലമായ നാലുഗോളുകള്‍ കൂടി. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ആന്‍ഡെര്‍ലെക്റ്റിനെ തകര്‍ത്തു. സ്വിസ് ക്ലബ്ബായ ബേസലിനെയും എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡും വരവറിയിച്ചു. ദുര്‍ബലരായ ക്വാരബാഗിനെ ചെല്‍സി തകര്‍ത്തത് ഗോള്മഴത്തീര്ത്തായിരുന്നു. മറുപടിയില്ലാത്ത ആറുഗോളുകള്‍ക്കാണ് ചെല്‍സി ക്വാരബാഗിനെ തറപ്പറ്റിച്ചത്.