കൗമാര ലോകകപ്പിന് പന്തുരുളാന്‍ ഇനി 26 നാള്. 1985ല്‍ ആരംഭിച്ച കൗമാരപ്പൂരത്തിന് പത്തൊമ്പത് പതിപ്പുകളുടെ കഥ പറയാനുണ്ട്.
കൗമാരഫുട്ബോളിന്റെ ആദ്യവിശ്വമേളയ്ക്ക് വിസിലുയര്‍ന്നത് ചൈനയിലാണ്. 1985ല്‍ അണ്ടര്‍ 16 ലോക ചാംപ്യന്‍ഷിപ്പെന്ന പേരിലായിരുന്നു ടൂര്‍ണമെന്റിന്റെ കിക്കോഫ്. ക്ലബ് ടീമുകള്‍ക്കായി സിംഗപ്പൂരില്‍ നടക്കുന്ന ലയണ്‍ സിറ്റി കപ്പായിരുന്നു ചാംപ്യന്‍ഷിപ്പിന്റെ പ്രചോദനം. 16 വയസ്സില്‍ താഴെയുള്ളവരുടെ ലോകത്തിലെ തന്നെ ആദ്യ ടൂര്ണെമന്റാണ് 1977 ല്‍ സിംഗപ്പൂര്‍ ഫുട്ബോള്‍ അസോസിയേഷന് ആരംഭിച്ച ലയണ്‍ സിറ്റി കപ്പ്്
അണ്ടര്‍ 16 ലോകചാംപ്യന്‍ഷിപ്പ് 1991ല്‍ അണ്ടര്‍ 17 ലോക ചാംപ്യന്‍ഷിപ്പായി മാറി. 2007 മുതലാണ് അണ്ടര്‍17 ലോകകപ്പ് എന്ന് ടൂര്‍ണമെന്റിനെ ഫിഫ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. ഇത് വരെ പതിനെട്ട് പതിപ്പുകള്‍. അഞ്ച് തവണ കിരീടമുയര്‍ത്തിയ നൈജീരിയാണ് ഏറ്റവുമധികം ചാംപ്യന്മാരായ ടീം. മേള പത്തൊന്‍പതാം പതിപ്പിലെത്തുമ്പോള്‍ നൈജീരിയക്ക് ലോകകപ്പ് യോഗ്യതയില്ലെന്നത് അമ്പരപ്പിക്കുന്നതാണ്