ട്വിറ്ററില്‍ പങ്കുവെച്ച സെല്‍ഫിയുടെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലിയെ പിന്തുണച്ച് ആരാധകര്‍. കൂട്ടുകാരികളോടൊപ്പം എടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദമായത്.
ട്വിറ്ററില്‍ പങ്കുവച്ച സെല്‍ഫിയിലെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനു അഭിമാനനേട്ടം സമ്മാനിച്ച മിതാലി ട്രോള്‍ നേരിട്ടത്. മിതാലിയില്‍ നിന്നും ഞങ്ങള്‍ ഇതു പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ട്രോളര്‍മാരുടെ ഭാഷ്യം. മിതാലിയെ സംരക്ഷിച്ച് ആരാധകര്‍ എത്തിയതോടെ ട്രോളന്മാരുടെ വായടഞ്ഞു.
മുന്‍പ് വസ്ത്രധാരണത്തിന്റെ പേരില്‍ കേട്ട ആക്ഷേപത്തിനു മിതാലി നല്കിയ മറുപടി വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ത്രമോദിയുമായി ലണ്ടനില്‍ നടന്ന കൂടികാഴ്ചക്കിടെ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ബോളിവുഡ് നടി പ്രിയങ്കചോപയും സമൂഹമാധ്യമങ്ങളുടെ പഴി കേട്ടിരുന്നു.