ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. സ്റ്റംപിങ്ങിൽ സെഞ്ചുറി തികച്ചാണ് ധോണി റെക്കോർഡിനർഹനായത്. ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ യുസ്വേന്ദ്ര ചാഹലിന്റെ പന്തിൽ അഖില ധനഞ്ജയയെ പുറത്താക്കിയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. 301 ഏകദിന മൽസരങ്ങളിൽ നിന്നാണ് ധോണിയുടെ നേട്ടം.
99 സ്റ്റംപിങ് നടത്തിയ കുമാർസംഗക്കാരയുടെ പേരിലുള്ള റെക്കോർഡാണ് മുൻ ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്. 404 മൽസരങ്ങളിലാണ് സംഗക്കാര 99 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. 2015ൽ സംഗക്കാര രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ 44 സ്റ്റംപിങ്നടത്തിയ നയൻ മോഗിയയാണ് രണ്ടാം സ്ഥാനത്ത്.