മുംബൈയിലെ കനത്ത മഴ, യു.എസ് ഓപ്പണ്‍ ഇവ തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ട്വിറ്റർ യൂസേഴ്സ് പറയുന്നത്. സംഭവം എന്താണെന്നല്ലേ.ടെന്നിസ് സൂപ്പര്‍ താരം മഹേഷ് ഭൂപതിയും ഭാര്യയും ബോളിവുഡ് നടിയുമായ ലാറാ ദത്തയുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. മുംബൈയിലെ കനത്ത മഴയിൽ വീട്ടിലേക്കു വെള്ളം കയറാതിരിക്കാൻ ഭൂപതിയുടെ പഴയ ടൗവലുകളിൽ ചിലതെടുത്ത് വാതിലിനു താഴെവച്ചു. പക്ഷേ ട്വിറ്ററില്‍ പോസ്റ്റിട്ടപ്പോള്‍ സംഗതി പുലിവാലായി.
'യുഎസ്, ഫ്രഞ്ച് ഓപ്പണുകളിലെയും വിമ്പിൾഡനിലെയും ടൗവലുകൾ ഞാൻ ഒരു നല്ല കാര്യത്തിനുപയോഗിച്ചിരുന്നു. ഭൂപതി, നിങ്ങൾ സുരക്ഷിതനായിരിക്കൂ'. വാതിലിനോടു ചേർത്തുവച്ച ടൗവലുകളുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ഏറെ വൈകാതെ ഭുപതിയുടെ മറപടിയെത്തി. തന്റെ കഷ്ടപ്പാടിന്റെ വിലയറിയാതെ പെരുമാറിയ ലാറയോട് ഭൂപതിക്ക് കട്ടക്കലിപ്പ്. ട്വിറ്ററിലെ ഉശിരന്മറുപടിയില് കൂടെ ദേഷ്യം സൂചിപ്പിക്കുന്ന ഇമോജിയും. മുംബൈയിലെ മഴയും യു.എസ് ഓപ്പണും അവസാനിക്കുന്നതിന് മുമ്പ് ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവസാനിക്കണേയെന്ന് പ്രാർഥനയിലാണ് ആരാധകര്‍.