ഇടിക്കൂട്ടില്‍ മെയ്വെതര് തന്നെ രാജാവ്. പോര്വിളികളുമായെത്തിയ അയര്‍ലന്‍ഡിന്റെ കോണര്‍ മഗ്രിഗറിനെ പത്തുറൗണ്ട് നീണ്ട ആവേശപ്പോരില്‍ തകര്‍ത്താണ് മെയ്വെതര് തുടര്‍ച്ചയായ അന്‍പതാം വിജയം സ്വന്തമാക്കിയത്.
അന്‍പത് മല്‍സരങ്ങള്‍ അന്‍പത് വിജയങ്ങള്‍ ഈ കണക്കുകള്‍ മാത്രം മതി മെയ്വെതറിനെ ഇടിക്കൂട്ടിന്റെ രാജാവെന്ന് വിളിക്കാന്‍. മുപ്പത് സെക്കന്‍ഡില്‍ മെയ്വെതറിനെ വീഴ്ത്തുമെന്ന് പറഞ്് മല്‍സരത്തിനെത്തിയ മഗ്രിഗര് ആദ്യ റൗണ്ടുകളില്‍ മുന്നേറിയപ്പോള്‍ ലോകം ഒരു അട്ടിമറി പ്രതീക്ഷിച്ചു.
പക്ഷേ മല്‍സരം മുറുകന്നതിനനുസരിച്ച് മഗ്രിഗറിന് ഇടി വാങ്ങിത്തുടങ്ങി. പരിചയസമ്പത്തിന്റെ കരുത്തില്‍ മെയ്വെതര് ഇടിച്ചുകേറാനും തുടങ്ങി. പത്താം റൗണ്ടില്‍ പക്ഷേ കാര്യങ്ങള്‍ മാറി മറിഞ്ഞു.