സ്പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വിക്ക്് പിന്നാലെ സ്ട്രൈയിക്കര് ലൂയി സ്വാരെസിന്റെ പരുക്കില്‍ ആടിയുലഞ്ഞ് ബാര്‍സിലോന ടീം. ഒരുമാസത്തേക്ക് സ്വാരെസിന് മല്‍സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. നെയ്മര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതും കറ്റാലന്‍ ടീമിന് തിരിച്ചടിയാണ്.
കളിക്കളത്തില്‍ എന്നും സൗമ്യനാണ് ലയണല്‍ മെസി. എന്നാല്‍ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ കളിക്കളത്തിലെ ട്രോളില്‍ ക്ഷുഭിതനായി മാറി സൂപ്പര്‍ താരം. തുടര്‍ച്ചയായി ബാര്‍സ പരാജയപ്പെടുന്നതിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനമായാണ് മെസിയുടെ പ്രതികരണത്തെ ഫുട്ബോള്‍ ലോകം കാണുന്നത്. ഒരുമാസത്തേക്ക് ഉറുഗ്വന്‍ സൂപ്പര്‍ സ്ട്രൈയിക്കര് ലൂയി സുവാരസിന് വിട്ടുനില്‍ക്കേണ്ടി വരുന്നത് ബാര്‍സയ്ക്ക് ഇരട്ടപ്രഹരമാവും. റയല്‍ മഡ്രിഡിനേക്കാള്‍ ഒത്തിരി പിന്നിലാണ് തങ്ങളെന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി തോന്നലുണ്ടായി എന്ന് ജെറാര്‍ഡ് പീക്വെ പറഞ്ഞതും ശ്രദ്ധേയം. എണ്ണയിട്ടോടുന്ന മെഷീനില്‍ നിന്ന് ശരാശരിക്കാരുടെ മധ്യനിരയായി ബാര്‍സ മാറിയതാണ് തിരിച്ചടികള്‍ക്ക് പ്രധാന കാരണം. നെയ്മര്‍ക്കൊരു പകരക്കാരനെത്താത്തതും കറ്റാലന്‍ പടയെ പിന്നോട്ടടിക്കുന്നു. ഫിലിപ്പെ കുടീഞ്ഞോ, ഒസ്മാന്‍ ഡെംബീല എന്നീ ബ്രസീലിയന്‍ താരങ്ങളെ കളത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബാര്‍സ ടീം. മധ്യനിരയുടെ പിഴവ് നികത്താന്‍ മറ്റൊരു ബ്രസീലുകാരന് പൗളീഞ്ഞോയും ബാര്സയിലെത്തിയിട്ടുണ്ട്. ലാ ലീഗയ്ക്ക് കിക്കോഫായതോടെ ഉടനടിയൊരു പരിഹാരമില്ലെങ്കില്‍ നിരാശയുടെ സീസണാണ് ബാര്‍സ ആരാധകരെ കാത്തിരിക്കുന്നത്.