ഉസൈന്‍ ബോള്‍ട്ടിന് അത്ലറ്റിക്സ് ട്രാക്കില്‍ നിന്ന് നിരാശയോടെ മടക്കം. 100 മീറ്റര്‍ റിലേ ട്രാക്കിലിറങ്ങിയ ബോള്‍ട്ടിന് കാലിലെ പരുക്കിനെത്തുടര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കാനായില്ല. അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ബ്രിട്ടനാണ് റിലെയില്‍ സ്വര്‍ണം.
സിരകളില്‍ ആവേശവും ഊര്‍ജവും കുത്തിനിറച്ച് അവസാനമായി ട്രാക്കിലേക്ക് അയാളെത്തി. ലോകത്തിന്റെ ശ്രദ്ധയാകെ ബോള്‍ട്ടിലേക്ക്. ഒപ്പത്തിനൊപ്പമോടി ജമൈക്കയും അമേരിക്കയും ബ്രിട്ടനും. അവസാന ലാപ്പിലേക്കെത്തിയതും ആവേശം ഇരട്ടിയായി.
കണ്ടുനില്‍ക്കാനാകുമായിരുന്നില്ല ആ കാഴ്ച. നിറഞ്ഞ കണ്ണുകളോടെ ഒരു പരാജിതനെപ്പോലെ അയാള്‍ ട്രാക്കൊഴിഞ്ഞു. ലോകവേദിയില്‍ ഇനി ബോള്ട്ടിലെന്ന യാഥാര്‍ഥ്യം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല ലോകം.