E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 16 2018 11:25 PM IST

Facebook
Twitter
Google Plus
Youtube

More in Sports

സച്ചിനാണോ കോലിയാണോ കേമന്‍?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റിന് സച്ചിന്‍ ദൈവമാണെങ്കില്‍ കോലി ഒരു ആവേശമാണ്. സൗരവ് ഗംഗുലി, റിക്കി പോണ്ടിങ്, കപില്‍ ദേവ്, ശാഹിദ് അഫ്രീദി എന്നിവരെല്ലാം ആരാണ് കേമന്‍ എന്ന വാക്പോരില്‍ പക്ഷം പിടിച്ചിട്ടുണ്ട്. 

ബാറ്റിങ്ങിലെ സാധ്യമായ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ സച്ചിന്റെ പല റെക്കോര്‍ഡുകളും അതിലു വേഗത്തില്‍ മറികടന്നാണ് കോലി മുന്നേറുന്നത്. അതാണ് ഇപ്പോള്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിലേക്കും എത്തിയത്.

സച്ചിനും കോലിയും ഒരുമിച്ചു കളിച്ചിട്ടുണ്ടെങ്കിലും ഇരുവരും കളിച്ച സാഹചര്യവും സമയവും വ്യത്യസ്തമാണ്. പ്രത്യേകിച്ച് സച്ചിന്റെ കരിയറിലെ ആദ്യകാലഘട്ടം. 

ഇരുവരും തമ്മിലുള്ള താരതമ്യത്തിന് ഇടയായ ചില കണക്കുകള്‍ നോക്കാം. ഏകദിനത്തില്‍ സച്ചിന്‍ 177 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 5,211 റണ്‍സും 12 സെഞ്ചുറിയും ആയിരുന്നു. എന്നാല്‍ വിരാട് കോലി 177 ഏകദിനത്തില്‍ നിന്ന് നേടിയത് 7692 റണ്‍സും 27 സെഞ്ചുറിയുമാണ്. ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ സച്ചിന്‍ 19 ടെസ്റ്റില്‍ നിന്ന്  1000റണ്‍സ് സച്ചിന്‍ നേടിയപ്പോള്‍ കോലിക്ക് അത്രയും റണ്‍സ് നേടാന്‍ വേണ്ടി വന്നത്  17 ടെസ്റ്റാണ്.   

സച്ചിന്റെ ബാറ്റിങ് കണക്കുകള്‍ പലതും കോലി തിരുത്തിയെഴുതുന്നുണ്ട്. എന്നാല്‍ ഇനിയും ഏറെ മുന്നേറാനും ഉണ്ട്. ക്യാപ്്റ്റന്‍സിയില്‍ സച്ചിനെക്കാള്‍ ബഹുദൂരം മുന്നിലാണ് കോലി. സച്ചിന് ടീമിനെ വിജയങ്ങളിലേക്ക് നയിക്കാനായത് കുറച്ചു മല്‍സരങ്ങളിലാണ്, അതോടൊപ്പം സ്വന്തം പ്രകടനം മെച്ചപ്പെടുത്താനുമായില്ല. എന്നാല്‍ കോലി ഇക്കാര്യത്തില്‍ സച്ചിനെ പിന്നിലാക്കി. ടീമിനെ വിജയിപ്പിക്കുന്നതിലും സ്വന്തം പ്രകടനത്തിലും മുന്നില്‍ നിന്നു തന്നെ നയിക്കുന്നു. 

ഇനി ഇരുവരും കളിച്ച സാഹചര്യവും സമയം ഒന്നു നോക്കാം. ടീമിന്റെ നിലവാരം താഴ്ന്നു നില്‍ക്കുമ്പോഴായിരുന്നു സച്ചിന്റെ കരിയറിലെ ഭൂരിഭാഗം സമയവും. മറ്റു ടീമുകള്‍ വളരെ ശക്തവും അക്തര്‍, മഗ്രാത്ത്, വോണ്‍, തുടങ്ങിയ ബോളിങ്ങിലെ തീപ്പന്തങ്ങള്‍ക്ക് നടുവിലായിരുന്നു സച്ചിന്റെ ബാറ്റിങ്. മറുവശത്ത് കോലി കളിക്കുന്നത് മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിനൊപ്പമാണ്. ബോളിങ് നിര അത്ര ശക്തമല്ല. ട്വന്റി 20യുടെ കടന്നുവരവോടെ ബാറ്റിങ് ഷോട്ടുകള്‍ക്കും ഫീല്‍ഡിങ്ങിലെ നിയന്ത്രണങ്ങള്‍ക്കും മാറ്റം സംഭവിച്ചതും കോലിക്ക് നേട്ടമായി. 

അത് കണക്കിലെ കാര്യം. ഇനി മറ്റുചില നിരീക്ഷണങ്ങളിലേക്ക്. കളത്തിലും പൊതുജന മധ്യത്തിലും സച്ചിന്റെ പെരുമാറ്റം മാന്യതയുടേതാണ്. എന്നാല്‍ കോലിയാവട്ടെ കളത്തിലെ ആവേശത്തിന്റെയും ആക്രമണോത്സുകതയുടെയും പ്രതിരൂപമാണ്. സച്ചിന്‍ ആലോചിച്ച് പെരുമാറുമ്പോള്‍ കോലി മനസിലുള്ളത് പുറത്തു കാണിക്കുന്ന പ്രകൃതക്കാരനാണ്. 

ഇനി ഇതിഹാസങ്ങളുടെ നിരീക്ഷണങ്ങിലേക്ക്, 

റിക്കി പോണ്ടിങ് പറയുന്നു കോലി സച്ചിനെക്കാള്‍ കേമനല്ല, സച്ചിനാണ് മിടുക്കന്‍ എന്ന്, 

സൗരവ് ഗംഗുലി പറയുന്നു എന്തുകൊണ്ടും സച്ചിനെക്കാള്‍ മികവ് ‌കോലിക്കുണ്ട്, പ്രത്യേകിച്ച് ഓസ്ട്രേലിയയില്‍ ബാറ്റുചെയ്യുമ്പോള്‍

അഫ്രീദി പറയുന്നത് സച്ചിന്‍ തന്നെ കേമന്‍ എന്നാണ്. കപില്‍ദേവാകട്ടെ ഒരു പടികൂടി കടന്നു. സച്ചിന്‍, റിച്ചാര്‍ഡ്സ്, ലാറ , പോണ്ടിങ് ,എന്നിവരെക്കാള്‍ മികച്ചത് കോലി ആണെന്നാണ് കപിലിന്റെ പക്ഷം.

സേവാഗ് പറയുന്നത് കോലി ഇന്ത്യയുടെ പുതിയ സച്ചിനായി മാറുന്നു എന്നാണ്. സച്ചിനെക്കാള്‍ കേമനോ കോലി എന്ന ചര്‍ച്ചയില്‍ നമുക്ക് അഭിമാനിക്കാം. കാരണം രണ്ടുപേരും ഇന്ത്യാക്കാരാണ്. കോലിക്കു മുന്നില്‍ ഇനിയും കരിയര്‍ ബാക്കി നില്‍ക്കുന്നു. നിങ്ങള്‍ പറയൂ ആരാണ് ഈ ചര്‍ച്ചയില്‍ റണ്ണൗട്ടാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.