ലോക അത്ലറ്റിക് ചാംപ്യന്‍·ഷിപ്പിലെ വനിതകളുടെ 400 മീറ്ററില്‍ അമേരിക്കയുടെ ആലിസണ് ഫെലിക്സിന് വെങ്കലം. 49.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ ഫൈലിസ് ഫ്രാന്‍സിസിനാണ് സ്വര്‍ണം. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാസ്റ്റന്‍ വാര്ലോമിനാണ് സ്വര്‍ണം. അയ്യായിരം മീറ്ററില്‍ മല്‍സരിച്ച ഇന്ത്യയുടെ ജി.ലക്ഷ്മണ് ആദ്യറൗണ്ടില്‍ തന്നെ പുറത്തായി
അലിസണ് ഫെലിക്സ് ഷോണി മില്ലര്‍ പോരാട്ടം കാത്തിരുന്നവര്‍ക്ക് പിഴച്ചു. ഫൈനലില്‍ അമേരിക്കയുടെ ഫൈലിസ് ഫ്രാന്‍സിസ് താരമായി.
ഒളിംപിക്സില്‍ നഷ്ടമായ സ്വര്‍മം വീണ്ടെടുക്കാനെത്തിയ അലിസണ് ഫെലിക്സണിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ബ്രിട്ടന്റെ സല്‍വ ഈദ് നാസറിനാണ്400 മീറ്ററിലെ വെള്ളി. സമയം 50.06. 5.08 സമയമെടുത്താണ് അലിസണ് ഫെലിക്സ് ഫിനീഷ് ചെയ്തത്.
400 മീറ്റര്‍ ട്രാക്കിലെ മറ്റൊരും ഗ്ലാമര്‍ ഇനമായ പുരുഷന്മാരുടെ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാസ്റ്റണ്‍ വാര്ലോം സ്വര്‍ണവും തുര്‍ക്കിയുടെ യാസ്മാനി കൊപ്പലോ വെള്ളിയും നേടിയപ്പോള്‍ അമേരിക്കയുടെ കീറണ്‍ ക്ലെമന്റിനാണ് വെള്ളി. പ്രകടനം മോശമായിരുന്നിട്ടും ഇന്ത്യന്‍ ടീമിലെത്തിയ ജി.ലക്ഷ്മണ് 5000 മീറ്ററിന്റെ ആദ്യറൗണ്ടില്‍ ഏറെ പിന്നിലായാണ് ഫിനിഷ് ചെയ്തത്.