E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ഗോളില്‍ ലങ്ക പതറുന്നു: ഇന്ത്യ തൊടുന്നതെല്ലാം പൊന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഒന്നാമിന്നിങ്സില്‍ ഇന്ത്യയെ 600 റണ്‍സെടുക്കാന്‍ അനുവദിച്ച ലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ചേതേശ്വര്‍ പൂജാര 153 റണ്‍സെടുത്താണ് പുറത്തായത്. ശ്രീലങ്കന്‍ പേസര്‍ നുവാന്‍ പ്രദീപ് ആറ് വിക്കറ്റ് വീഴ്ത്തി. 

ഗോളില്‍ ഇന്ത്യ തൊടുന്നതെല്ലാം പൊന്നാവുകയാണ്. കടല്‍ക്കരയില്‍ ആഞ്ഞടിച്ചത് ഇന്ത്യന്‍ പേസര്‍മാര്‍.ഗുണതിലകയേയും കുശാല്‍ മെന്‍ഡിസിനേയും ഒരോവറില്‍ പറഞ്ഞയച്ച മുഹമ്മദ് ഷമിയാണ് സിംഹളവീര്യത്തിന് കൂച്ചുവിലങ്ങിട്ടത്. 

64 റണ്‍സുമായി പൊരുതി നിന്ന ഉപുല്‍ തരംഗ അവിചാരിതമായി റണ്ണൗട്ടായത് കനത്ത പ്രഹരമായി. വരുംദിവസങ്ങള്‍ തനിക്ക് സ്വന്തമാണെന്ന സൂചനയാണ് ഡിക്ക്‌വെല്ലയെ പുറത്താക്കിയ അശ്വിന്‍ നല്‍കിയത്. ‌ 3ന് 399ല്‍ നിന്ന് 600ലേക്കുള്ള പ്രയാണത്തിനിടെ ചേതേശ്വര്‍ പൂജാര 153 റണ്‍സെടുത്തു. രഹാനെയുടെ 57ഉം അരങ്ങേറ്റക്കാരന്‍ ഹാര്‍ദിക്കിന്റെ 50ഉം അശ്വിന്റെ 47ഉം ചേര്‍ന്നതോടെയാണ് ശ്രീലങ്കന്‍ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :