പുതിയ സീസണിലും വിജയത്തില്‍ കുറഞ്ഞൊരു ലക്ഷ്യം കേരള ബ്ളാസ്റ്റേഴ്സിനില്ലെന്ന് ഹെഡ് കോച്ച് റെനെ മ്യുലന്‍സ്റ്റിന്‍ . സി.കെ.വിനീത് ഉള്‍പ്പടെയുള്ള ചിലരെ ടീമില്‍ നിലനിര്‍ത്തിയത് കളിമികവുകൊണ്ടാണെന്ന് ടീം സി.ഇ.ഒ വരുണ്‍ ത്രിപുരനേനി. നവംബറില്‍ അടുത്ത െഎ.എസ് .എല്‍ സീസണ് ആരംഭിക്കാനിരിക്കെയാണ് കൊച്ചിയിലെത്തിയ ബ്ളാസ്റ്റേഴ്സ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്
കളിമികവും വിജയവും മാത്രമാണ് ലക്ഷ്യം. കളിക്കാര്‍ എവിടെനിന്നുള്ളവരാണെന്നുള്ളത് മാനദണ്ഡമല്ല. കൃത്യമായ ഒരു ഗെയിം പ്ളാന്‍ തന്റെ മുന്നിലുണ്ട് . അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ഇയാന്‍ ഹ്യൂമിനെ പോലുള്ളവര്‍ ടീമിന് കരുത്ത് പകരും. പക്ഷെ കഴിഞ്ഞകാര്യങ്ങളല്ല കാണേണ്ടത് ടീമിന് പോകേണ്ടത് മുന്നോട്ടാണെന്ന് കോച്ച് റെനെ പറഞ്ഞു.
സി.കെ.വിനിതും സന്ദേശ് ജിംഗാനും ഉള്‍പ്പടെയുള്ളവര്‍ ടീമിന് വേണ്ടി മികവുപുറത്തെടുത്തവരാണ്. ടീമില്‍ അവരെ നിലനിര്‍ത്തിയത് ആ കളിമികവുകൊണ്ടാണെന്ന് ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി വ്യക്തമാക്കി.
ഒരു ടീമിനെ കുറിച്ചും മുന്‍വിധികളില്ലെന്ന് കോച്ച് റെനെ പറഞ്ഞു. എല്ലാവരെയും ഒരുപോലെ എതിരാളികളായി കാണുന്നു. ആറോ ഏഴോ മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ എതിര് ടീമുകളുടെ കാര്യത്തില്‍ ഒരു നിലപാട് കൈക്കൊള്ളാന്‍ കഴിയൂ എന്നും റെനെ വ്യക്തമാക്കി.